
കൊടുങ്ങല്ലൂർ ∙ ദേശീയപാതയിൽ പുതിയ ആറുവരി പാത യാഥാർഥ്യമാകുന്നതോടെ വി.പി.തുരുത്തിൽ ഗതാഗത സംവിധാനത്തിൽ മാറ്റം വരുത്തും. ഗതാഗത സൗകര്യം ഏർപ്പെടുത്തുന്നതു സംബന്ധിച്ചു ജില്ലാ വികസന സമിതി യോഗത്തിൽ വി.ആർ.
സുനിൽ കുമാർ എംഎൽഎ കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിർമാണവുമായി ബന്ധപ്പെട്ട
കാര്യങ്ങൾ പരിശോധിക്കാൻ വി.പി.തുരുത്തിൽ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു.
110 ഏക്കറിലായി അറുന്നൂറിലേറെ കുടുംബങ്ങളും മൂവായിരത്തിലേറെ ജനങ്ങളും താമസിക്കുന്ന വി.പി.തുരുത്ത് നിവാസികൾക്കു പുറം ലോകവുമായി ബന്ധപ്പെടാനുള്ള മാർഗം ദേശീയപാതയാണ്. നിലവിലുള്ള പാതയിൽ നിന്നു വി.പി.തുരുത്തിന്റെ ഇരു ഭാഗങ്ങളിലേക്കു കടന്നു പോകാം. പുതിയ പാതയിൽ ഏറെ മാറ്റം വരുത്തുന്ന സാഹചര്യത്തിലാണു പ്രദേശവാസികൾ ഇക്കാര്യം ജനപ്രതിനിധികളെ അറിയിച്ചത്. റോഡ് ക്രോസ് ചെയ്യുന്നതിൽ വലിയ തടസ്സം സംഭവിക്കും.
ഇതു ഒഴിവാക്കുന്നതിനു വേണ്ടി ജനങ്ങളുമായി കലക്ടർ ആശയവിനിമയം നടത്തി.
ദേശീയപാതയിൽ ഇൗ ഭാഗത്തു സർവീസ് റോഡും പ്രധാനപാതയും തമ്മിൽ ബന്ധിപ്പിക്കുക, തുരുത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കാനായി വടക്ക് – തെക്ക് ഭാഗത്തുള്ള പാലത്തിനു കീഴിലൂടെ സർവീസ് റോഡിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനു യുടേൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുക, കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ നിന്നു ദേശീയപാതയിലേക്കു നേരിട്ടു പ്രവേശനം നൽകുന്ന സംവിധാനം ഏർപ്പെടുത്തുക എന്നീ നിർദേശങ്ങൾ ദേശീയപാത ഉദ്യോഗസ്ഥർക്കു കലക്ടർ നൽകി. വി.ആർ.
സുനിൽ കുമാർ എംഎൽഎ, നഗരസഭ അധ്യക്ഷ ടി.കെ.ഗീത, നഗരസഭ കൗൺസിലർ ബീന ശിവദാസൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]