
ചെറുവത്തൂർ ∙ ‘രണ്ടു ദിവസം കഴിഞ്ഞു കാണാം അച്ഛാ…’ എന്നു തമാശരൂപേണ പറഞ്ഞു ലൊക്കേഷനിൽനിന്നു നവാസ് മടങ്ങുമ്പോൾ അതു തിരിച്ചുവരാത്ത പോക്കാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നു പറയുമ്പോൾ കുഞ്ഞിക്കൃഷ്ണന്റെ ശബ്ദമിടറി. പ്രകമ്പനം എന്ന സിനിമയിൽ നവാസിന്റെ അച്ഛന്റെ വേഷമായിരുന്നു കാസർകോടിന്റെ പ്രിയനടൻ പി.പി.കുഞ്ഞിക്കൃഷ്ണന്റേത്.‘ചോറ്റാനിക്കര ക്ഷേത്രത്തിനടുത്തുള്ള മനയിലായിരുന്നു ചിത്രീകരണം.
വൈകിട്ട് 5.30 ഓടെ നവാസ് തന്റെ ഭാഗം പൂർത്തീകരിച്ചു മടങ്ങാനൊരുങ്ങി. രണ്ടുദിവസം കഴിഞ്ഞാണു തുടർന്നുള്ള ചിത്രീകരണം.വീട്ടിലേക്കു പോകാനായി കാർ കഴുകാനുള്ള ഏർപ്പാട് ചെയ്തു നവാസ് മുറിയിലേക്കു പോയി.
അപ്പോഴും ചിത്രീകരണം തുടർന്നു. തിരിച്ചു നവാസ് വരാത്തതിനെ തുടർന്നാണ് അന്വേഷിച്ചു പോയത്.
രാത്രി 9 മണിയോടെയാണു ലോക്കേഷനിൽ വിവരമറിഞ്ഞത്. അതറിഞ്ഞ് എല്ലാവരും തകർന്നുപോയി’ – കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
പടന്ന പഞ്ചായത്ത് അംഗവും തടിയൻ കൊവ്വൽ സ്വദേശിയുമാണ് കുഞ്ഞിക്കൃഷ്ണൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]