
ഇട്ടിയപ്പാറ ∙ ചന്തയിൽ നിർമിച്ച തുമ്പൂർമൂഴി മാതൃക ജൈവവള യൂണിറ്റ് പ്രയോജനപ്പെടുത്താതെ പഴവങ്ങാടി പഞ്ചായത്ത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന കാലത്തു നിർമിച്ച യൂണിറ്റാണ് കാടു മൂടുന്നത്. ചന്തയിലെയും പരിസരങ്ങളിലെയും വേഗം ചീയുന്ന മാലിന്യം സംസ്കരിച്ചു വളമാക്കുന്നതിനാണ് യൂണിറ്റ് സ്ഥാപിച്ചത്.
ചന്തയിൽ പണിത സ്ലോട്ടർ ഹൗസിനോടു ചേർന്നാണ് ഇതു സ്ഥാപിച്ചത്.
നിർമാണത്തിനു ശേഷം അടച്ചിട്ട യൂണിറ്റ് ഇതുവരെ തുറന്നിട്ടില്ല.
ചുറ്റും കാടു വളരുകയാണ്. പച്ചക്കറിക്കടകളിൽ നിന്ന് സംഭരിക്കുന്ന മാലിന്യം ഇതിൽ നിക്ഷേപിച്ച് ജൈവ വളമാക്കാം.
എന്നാൽ ഇതിന് ആരും തയാറാകുന്നില്ല. പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് ആയിരങ്ങൾ ഇതിനായി ചെലവഴിച്ചതെന്തിനെന്ന ചോദ്യം ബാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]