
ഗതാഗത നിയന്ത്രണം:
നെടുങ്കണ്ടം∙ കോമ്പയാർ – പുഷ്കണ്ടം റോഡിൽ (38-ൽ പടിഭാഗം) കലുങ്ക് നിർമാണം നടക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ നിർമാണ പൂർത്തീകരണ ഘട്ടം വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
തീയതി ദീർഘിപ്പിച്ചു:
ചെറുതോണി ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ എഐഐഎസ് സോഫ്റ്റ്വെയറിൽ അപ്ഡേഷൻ നടത്തുന്നതിനുള്ള തീയതി ഈ മാസം 31 വരെ ദീർഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. അംഗങ്ങൾ അവരുടെ ആധാർ, ഉപയോഗത്തിലിരിക്കുന്ന ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി, വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ, ഒരു ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം അടുത്തുള്ള അക്ഷയ സെന്ററിലെത്തി അപ്ഡേഷൻ നടത്തണം.
തടിയമ്പാടുള്ള ജില്ലാ ഓഫിസിലും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. 04862 235732.
സ്പോട്ട് അഡ്മിഷൻ
മുട്ടം∙സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മുട്ടം കമ്യൂണിറ്റി ഹെൽത്ത് സെന്ററിനു സമീപം പ്രവർത്തിക്കുന്ന സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഫാഷൻ ഡിസൈനിങ്ങ് ആൻഡ് ഗാർമെന്റ്സ് ടെക്നോളജി (എഫ്ജിഡിടി) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 5ന് 10 ന് മുട്ടം സർക്കാർ പോളിടെക്നിക് കോളജിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.
അപേക്ഷകർ എസ്എസ്എൽസി പാസായിരിക്കണം.
അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസ്, പിടിഎ ഫണ്ട് ഉൾപ്പെടെ രക്ഷാകർത്താക്കളോടൊപ്പം എത്തി പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്. 5ന് ഹാജരാകാൻ സാധിക്കാത്തവർക്ക് 8ന് 3 വരെ എഫ്ജിഡിടി മുട്ടം സെന്ററിൽ നേരിട്ട് ഹാജരാകാവുന്നതാണ്.
ഡിപ്ലോമ കോഴ്സ്
മുതലക്കോടം∙ തിരുഹൃദയ സന്യാസിനീ സഭ നേതൃത്വം നൽകുന്ന സപിയൻസ്യ കോളജ് ഓഫ് സൈക്കോളജിയിലെ കൗൺസലിങ് ആൻഡ് സൈക്കോതെറപ്പിയുടെ 6 മാസം ദൈർഘ്യമുള്ള (പ്രതിമാസം 4 ക്ലാസ്) ഡിപ്ലോമ കോഴ്സ് 24ന് തുടങ്ങും.
പ്രായോഗിക പരിശീലനത്തിനുള്ള സൗകര്യവും കോഴ്സിൽ ഉൾപ്പെടും. 9562284412, 9605113972.
ക്ലാസ്
തൊടുപുഴ∙ കെൽട്രോൺ നോളജ് സെന്ററിൽ 4, 5, 6 തീയതികളിൽ വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സിന്റെ സൗജന്യ പരിചയ ക്ലാസ് നടത്തുന്നു.
റജിസ്ട്രേഷന്: 9072592416, 9072592412.
കർഷകർക്ക് ആദരം
കഞ്ഞിക്കുഴി ∙ കർഷക ദിനമായ 17ന് പഞ്ചായത്തിലെ മികച്ച കർഷകരെ കൃഷിഭവന്റെ നേതൃത്വത്തിൽ ആദരിക്കുന്നു. മുതിർന്ന കർഷകൻ, ജൈവ കർഷകൻ, വനിതാ കർഷക, വിദ്യാർഥി കർഷകൻ, എസ്സി, എസ്ടി കർഷകൻ എന്നീ വിഭാഗങ്ങളിൽ മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ 7ന് വൈകിട്ട് 5ന് മുൻപായി കൃഷിഭവനിൽ സമർപ്പിക്കണമെന്നു കൃഷി ഓഫിസർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]