
ന്യൂഡൽഹി∙ ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട ഒരാളായ താഹിർ ഹബീബിന്റെ സംസ്കാരം പാക് അധിനിവേശ കശ്മീരില്‍ നടന്നതായി ദേശീയ മാധ്യമങ്ങൾ.
സംസ്കാര ചടങ്ങിൽ ലഷ്കർ ഭീകരൻ പങ്കെടുത്തെന്നും ഇതോടെ ഭീകരാക്രമണത്തിന് പിന്നിൽ
നേരിട്ട് പങ്കുണ്ടെന്നതിനും കൂടുതൽ സ്ഥിരീകരണം ലഭിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്ക് അധിനിവേശ കശ്മീരിലെ റാവൽകോട്ടിലെ ഖായി ഗാലയില്‍ നടന്ന താഹിറിന്റെ സംസ്കാര ചടങ്ങിൽ ലഷ്കർ കമാൻഡറായ റിസ്വാൻ ഹനീഫ് പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
എന്നാൽ റിസ്വാൻ ഹനീഫ് സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത് താഹിറിന്റെ കുടുംബം വിലക്കുകയും ഇതു സംഘർഷത്തിൽ കലാശിച്ചെന്നുമാണ് റിപ്പോർട്ട്.
വിലാപയാത്രയ്ക്കെത്തിയ പ്രദേശവാസികൾക്കു നേരെ ലഷ്കർ ഭീകരർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. അതേസമയം ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട
ഭീകരൻ താഹിർ ഹബീബ് മുൻപ് ഇസ്ലാമി ജാമിയത്ത് തലബ (ഐജെടി), സ്റ്റുഡന്റ് ലിബറേഷൻ ഫ്രണ്ട് (എസ്എൽഎഫ്) എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്നതായാണ് വിവരം.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം Instagram/indiansൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]