
തൊടുപുഴ ഫാർമേഴ്സ് ക്ലബ് പ്രസിഡന്റായ ടോം ചെറിയാൻ കളപ്പുരയ്ക്കലിന്റെ കലയന്താനിയിലുള്ള കൃഷിയിടം വൈവിധ്യമാർന്ന ഫലവൃക്ഷങ്ങളുടെ പറുദീസയാണ്. പ്രിന്റേഴ്സ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റും ഒട്ടേറെ സന്നദ്ധ സംഘടനകളുടെ ഭാരവാഹിയുമായ ടോം ചെറിയാൻ ബിസിനസിൽ സജീവമാകുമ്പോഴും തന്റെ കൃഷിയിടത്തിൽ വൈവിധ്യമാർന്ന ഫലവൃക്ഷങ്ങൾ നട്ടു പരിപാലിക്കുന്നതിലും പുതിയ കൃഷിരീതികൾ അവലംബിക്കുന്നതിലും ശ്രദ്ധേയനാണ്.
രാവിലെ തന്നെ വീടിനു ചുറ്റുമുള്ള കൃഷിയിടത്തിലേക്ക് ഇറങ്ങും.
ഓരോ ഫലവൃക്ഷച്ചെടികളും കൃഷികളുമെല്ലാം നിരീക്ഷിക്കും. തൈകൾക്കും വൃക്ഷങ്ങൾക്കും എന്തെങ്കിലും കുറവ് ഉണ്ടെന്നു തോന്നിയാൽ അതിനെല്ലാം പരിഹാരം ഉണ്ടാക്കിയിട്ടേ തൊടുപുഴയിലെ തന്റെ പ്രിന്റ്ടെക് എന്ന സ്ഥാപനത്തിലേക്ക് പോകൂ.
ഇപ്പോൾ ടോമിന്റെ കൃഷിയിടത്തിൽ കണ്ണിനു കുളിർമയേകുന്ന കാഴ്ച മൂട്ടിപ്പഴമാണ്.
മരത്തിന്റെ ചുവട്ടിൽ ചുറ്റിലും കുലകുത്തി ഉണ്ടാകുന്ന പഴങ്ങളായതിനാലാണ് ഇതിനു മൂട്ടിപ്പഴം എന്നു പേരുവന്നത്. മാങ്കോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട് എന്നിവയും കൃഷിയിടത്തെ ആകർഷകമാക്കുന്നു.
അൻപതോളം തെങ്ങുകൾ, കുരുമുളക്, ജാതി, വിവിധ ഇനത്തിൽപെട്ട പ്ലാവുകൾ, മാവുകൾ, വാഴകൾ എന്നിവയെല്ലാം കൃഷിയിടത്തിലെ വൈവിധ്യങ്ങളാണ്.
പരമ്പരാഗതമായുള്ള റബർ കൃഷിയുമുണ്ട്.
1994ൽ ആലക്കോട് നടന്ന ആദ്യ കാർഷിക മേളയിൽ മികച്ച യുവകർഷകനുള്ള അവാർഡ് ലഭിച്ചതു കൃഷി മുന്നോട്ടുകൊണ്ടുപോകാൻ പ്രചോദനമായതായി ടോം പറയുന്നു. എല്ലാ പിന്തുണയുമായി അമ്മ ഏലിയാമ്മയും ഭാര്യ സിമിയും കൂടെയുണ്ട്. മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന ടോമിന്റെ മകൻ ബോണി അവധിക്ക് വരുമ്പോൾ കൃഷികളിൽ സഹായിക്കുന്നുണ്ട്.
മകൾ ബോബിന യുകെയിൽ ജോലി ചെയ്യുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]