
കൊട്ടാരക്കര∙ ആംബുലൻസുകളുടെ നിയമലംഘനം തടയുന്നതിന് ജില്ലയിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് നടത്തിയ ‘ഓപ്പറേഷൻ വൈറ്റ്’ പരിശോധനയിൽ 11 കേസുകൾ റജിസ്റ്റർ ചെയ്തു. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ പരിശോധനയിൽ 21 ആംബുലൻസുകൾ പരിശോധിച്ചു. മിന്നൽ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ കണ്ട
ഡ്രൈവർമാരിൽ 5 പേർ ആംബുലൻസ് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാഹനങ്ങൾ കേസെടുത്തു കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ എൻഫോഴ്സ്മെന്റ് ആർടിഒ എ.കെ.ദിലു അറിയിച്ചു.
21 ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്(പിസിസി) ഇല്ലെന്ന് കണ്ടെത്തി. കാലഹരണപ്പെട്ട
പിസിസിയാണ് മിക്കവർക്കും ഉണ്ടായിരുന്നത്. ആംബുലൻസുകളുടെ നിയമ ലംഘനങ്ങളെക്കുറിച്ച് പരാതികൾ ലഭിച്ച സാഹചര്യത്തിലായിരുന്നു സ്ക്വാഡിന്റെ മിന്നൽ പരിശോധന. ഗതാഗത നിയമ ലംഘനത്തിനോടൊപ്പം ആംബുലൻസ് ഡ്രൈവർമാർ ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയായിരുന്നു പരിശോധന.
കേസുകൾ റജിസ്റ്റർ ചെയ്തതിൽ നികുതി അടയ്ക്കാതെ ഓടിയ ആംബുലൻസും കുടുങ്ങി.
ലൈസൻസില്ലാതെ വാഹനം ഓടിക്കുക, റോഡ് നിയമങ്ങൾ ലംഘിക്കുക, വാഹനത്തിന്റെ കാര്യക്ഷമത ഇല്ലാതിരിക്കുക എന്നീ നിയമലംഘനങ്ങളും ഉൾപ്പെടുന്നു. ആംബുലൻസുകളുടെ നിയമലംഘനം തടയുന്നതിന് ‘ഓപ്പറേഷൻ വൈറ്റ്’ എന്ന പേരിൽ മഫ്തി പരിശോധന തുടരുവാൻ ഉദ്യോഗസ്ഥർക്ക് ആർടിഒ എ.കെ.ദിലു കർശന നിർദേശം നൽകിയിട്ടുണ്ട്.
പരിശോധനയിൽ ആർടിഒക്കൊപ്പം എംവിഎമാരായ അനിൽ, ദീപു, എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്, അസി. ഇൻസ്പെക്ടർ ആർ.ജി.വിനോദ്, സഹാല്ലുദ്ദീൻ, പ്രിവന്റീവ് ഓഫിസർ ടി.വി.ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]