
പാലക്കാട്∙ ശ്രീകൃഷ്ണപുരം സെന്റ് ഡോമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആശിർനന്ദ
ചെയ്ത സംഭവത്തിൽ 3 അധ്യാപകർക്കെതിരെ കേസെടുത്ത്
. മുൻ പ്രിൻസിപ്പൽ ജോയ്സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് കേസ്.
ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75-ാം വകുപ്പുപ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. ജൂൺ 23നാണ് ആശിർനന്ദ ആത്മഹത്യ ചെയ്തത്.
മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിന്റെ മനോവിഷമത്തിലാണ് വിദ്യാ൪ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് രക്ഷിതാക്കളുടെ പരാതി.
വൈകിട്ട് സ്കൂൾ വിട്ടെത്തിയ ആശി൪നന്ദയെ (14) രാത്രിയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നാലെയാണ് കുടുംബം സ്കൂളിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പരാതിയെ തുടർന്ന് നടന്ന വ്യാപക പ്രതിഷേധത്തിന് പിന്നാലെ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്നു ജീവനക്കാരെ സ്കൂൾ മാനേജ്മെന്റ് പുറത്താക്കിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]