
ന്യൂഡൽഹി∙ കഴിഞ്ഞ ഫെബ്രുവരി 15ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേരുടെ
അപകടം ഉണ്ടായതിനു കാരണം യാത്രക്കാരന്റെ തലയിൽ നിന്നു ഭാരമുള്ള പെട്ടി നിലത്തുവീണതാണെന്ന് ഉന്നതതല സമിതിയുടെ റിപ്പോർട്ട്. കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.
അപകടം നടന്ന ദിവസം യാത്രക്കാരെ നിയന്ത്രിക്കാൻ സ്റ്റേഷനിൽ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു. പക്ഷേ, രാത്രിയായതോടെ തിരക്കു നിയന്ത്രണാതീതമായി വർധിച്ചു.
ഭാരിച്ച ലഗേജുകളുമായി കൂടുതൽ യാത്രക്കാരെത്തിയതോടെ പ്ലാറ്റ്ഫോമുകൾക്കിടയിലെ മേൽപാലത്തിൽ മുന്നോട്ടുനീങ്ങാനാകാതെ തിക്കുംതിരക്കുമായി. അതിനിടെ ഒരാളുടെ തലയിൽ നിന്നും ഭാരമേറിയ പെട്ടി താഴെവീണു.
അതോടെ മറ്റുള്ളവർ പരിഭ്രാന്തരായി മുന്നോട്ടുനീങ്ങാൻ ശ്രമിച്ചപ്പോൾ ഒന്നിനു മീതെ ഒന്നായി മറിഞ്ഞുവീണു. അപകടത്തിനു കാരണം ഇതാണെന്നാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നതെന്ന് മന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]