
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എട്ട് പേരെ വിവാഹം കഴിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ അധ്യാപിക അറസ്റ്റിലായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തന്നെ വഞ്ചിച്ചതായി ഭർത്താക്കന്മാരിൽ ഒരാൾ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസിൻ്റെ നിർണായക നടപടി.
ഒമ്പതാമത്തെയാളെ കണ്ടെത്തി തട്ടിപ്പിൽ പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നാഗ്പൂരിലെ ഒരു ചായക്കടയിൽ വെച്ച് സമീറ ഫാത്തിമ എന്ന യുവതി അറസ്റ്റിലാവുന്നത്. ഇവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കഴിഞ്ഞ 15 വർഷത്തിനിടെ സമ്പന്നരായ പുരുഷന്മാരെ ലക്ഷ്യമിട്ടാണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്. വിവാഹ വെബ്സൈറ്റുകളും ഫേസ്ബുക്കും വഴിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്.
താൻ വിവാഹമോചിതയും കുട്ടിയുള്ളവളുമാണെന്ന് പറഞ്ഞ് സഹതാപം നേടിയെടുക്കുകയായിരുന്നു ഇവരുടെ തന്ത്രം. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് ഒരു സംഭാഷണത്തിനിടെ, തന്റെ കയ്യിലുള്ള സ്വർണ്ണം വിറ്റ് കടം വീട്ടണമെന്നും അതിനാൽ പണം നൽകണമെന്നും ഇവർ ആവശ്യപ്പെടും.
ഇത്തരത്തിൽ വിവാഹിതരായ വിവിധ ഭർത്താക്കന്മാരിൽ നിന്ന് 50 ലക്ഷം രൂപയും 15 ലക്ഷം രൂപയും ഇവർ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിസർവ് ബാങ്ക് ഉദ്യോഗസ്ഥരെയും ഇവർ വഞ്ചിച്ചിട്ടുണ്ട്.
ഇവര്‍ക്ക് പിന്നിൽ തട്ടിപ്പിനായി ഒരു സംഘം പ്രവർത്തിക്കുന്നുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് മുൻപ് അറസ്റ്റിലായപ്പോൾ ഗർഭിണിയാണെന്ന് പറഞ്ഞ് ഇവർ രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
അറസ്റ്റിലായ സമീറ ഫാത്തിമയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തന്നെ വഞ്ചിച്ചതായി എട്ട് ഭർത്താക്കന്മാരും പോലീസിന് മുന്നിൽ സത്യവാങ്മൂലം സമർപ്പിച്ചതായി ഗിട്ടിഖദൻ പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ കൈലാഷ് ദേശ്മാനെ അറിയിച്ചു.
തട്ടിയെടുത്ത ആകെ തുക എത്രയാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 12 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായ ഫാത്തിമയ്ക്ക് അടുത്തിടെ ഒരു കുഞ്ഞ് കൂടി പിറന്നിരുന്നു.
ഈ കുഞ്ഞിൻ്റെ പിതൃത്വം ഇപ്പോഴും വ്യക്തമല്ല. ഫാത്തിമ നിലവിൽ കസ്റ്റഡിയിലാണ്, കുഞ്ഞ് ഇവരുടെ ഒപ്പമുണ്ട്.
അതേസമയം, വിവാഹമോചന നടപടികൾ പൂർത്തിയാക്കാത്തതിനാൽ എട്ട് പുരുഷന്മാരുമായും ഇവർ നിയമപരമായി വിവാഹിതയായി തുടരുകയാണ് എന്നതാണ് രസകരമായ മറ്റൊരു കാര്യം. ലക്ഷ്യം സന്പന്നരായ മുസ്ലിം യുവാക്കൾ എട്ട് വിവാഹങ്ങൾ കഴിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ സമീറ ഫാത്തിമയുടെ തട്ടിപ്പ് രീതികൾ പുറത്തുവന്നു.
വിവാഹശേഷം ഭർത്താക്കന്മാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി. സമ്പന്നരായ മുസ്ലീം യുവാക്കളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
സമീറയുടെ തട്ടിപ്പ് ആരംഭിച്ചിട്ട് ഏകദേശം 15 വർഷത്തോളമായി. ഏഴ് വർഷത്തിലേറെയായി ഒളിവിലായിരുന്നു ഇവർ.
വിവാഹശേഷം ആദ്യരാത്രിയിൽ തന്നെ ഭർത്താക്കന്മാരെ ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ പതിവ്. വിവാഹമോചനം നേടാതെയാണ് തന്നെ കല്യാണം കഴിച്ചതെന്നും, താൻ കേസ് കൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും.
ലക്ഷങ്ങൾ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽ ഉടൻ തന്നെ രാവിലെ സ്ഥലം കാലിയാക്കും. പിന്നീട് ഫോണിൽ വിളിച്ചാൽ സ്വിച്ച്ഡ് ഓഫ് ആയിരിക്കുമെന്ന് ഇരകൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]