
കോഴിക്കോട് : വടകര താലൂക്കിൽ 3 ദിവസമായി തുടരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. ബസ് തൊഴിലാളി യൂണിയനുകളുമായി കോഴിക്കോട് റൂറൽ പൊലീസ് മേധാവി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.
പെരിങ്ങത്തൂരിൽ സ്വകര്യ ബസ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. സമൂഹമാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്ത പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.
കണ്ടക്ടറെ ആക്രമിച്ച കേസിൽ ബാക്കിയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സമൂഹമാധ്യമങ്ങൾ വഴിയുള്ള മിന്നൽ പണിമുടക്കിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]