
ലക്നൗ ∙ ഓപ്പറേഷൻ സിന്ദൂറിലൂടെ
മികവ് ലോകം കണ്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പാർലമെന്റ് മണ്ഡലമായ വാരണാസിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ ആത്മനിർഭർ ഭാരതിന്റെ ശക്തി തെളിയിച്ചു. ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യയുടെ ശത്രുക്കളിൽ ഭയം ജനിപ്പിച്ചു.
ബ്രഹ്മോസ് മിസൈലെന്ന് കേൾക്കുമ്പോൾ പാകിസ്ഥാന്റെ ഉറക്കം പോകുമെന്നും
പറഞ്ഞു.
പാക്കിസ്ഥാൻ വീണ്ടും എന്തെങ്കിലും പാപം ചെയ്താൽ ഉത്തർപ്രദേശിൽ നിർമിച്ച മിസൈലുകൾ തീവ്രവാദികളെ നശിപ്പിക്കും. പാക്കിസ്ഥാൻ അസ്വസ്ഥമാണെന്ന് എല്ലാവർക്കും മനസിലാകും. പക്ഷേ, പാക്കിസ്ഥാൻ അനുഭവിക്കുന്ന വേദന കോൺഗ്രസിനും സമാജ്വാദി പാർട്ടിക്കും സഹിക്കാൻ കഴിയില്ല.
പാക്കിസ്ഥാൻ കരയുകയാണ്. ഇവിടെ കോൺഗ്രസും എസ്പിയും തീവ്രവാദികളുടെ അവസ്ഥ കണ്ട് കരയുകയാണെന്നും നരേന്ദ്ര മോദി പരിഹസിച്ചു.
‘‘കോൺഗ്രസ് നമ്മുടെ സേനയുടെ ധീരതയെ നിരന്തരം അപമാനിക്കുകയാണ്.
പഹൽഗാം ഭീകരരെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് സമാജ്വാദി പാർട്ടി നേതാക്കൾ ചോദിച്ചു. എന്തെങ്കിലും നടപടിയെടുക്കുന്നതിനു മുൻപ് ഞാൻ അവരെ വിളിച്ചു ചോദിക്കണോ ? 26 സാധാരണക്കാരെ കൊന്ന പഹൽഗാം ആക്രമണത്തിനു പ്രതികാരം ചെയ്യുമെന്ന എന്റെ വാഗ്ദാനം ഭഗവാൻ ശിവന്റെ അനുഗ്രഹത്താൽ നിറവേറ്റപ്പെട്ടിരിക്കുകയാണ്.
140 കോടി ജനതയുടെ ഐക്യം ഓപ്പറേഷൻ സിന്ദൂറിന്റെ ശക്തിയായി മാറി’’ – പ്രധാനമന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]