
ചെന്നൈ∙ ഫ്രഞ്ച് കമ്പനിയായ റെനോയുടെയും ജാപ്പനീസ് കമ്പനിയായ നിസാന്റെയും സംയുക്ത സംരംഭമായിരുന്ന, ചെന്നൈയിലെ കാർ നിർമാണ പ്ലാന്റിന്റെ (റെനോ നിസാൻ ഓട്ടമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്- ആർഎൻഎഐപിഎൽ) മുഴുവൻ ഓഹരിയും റെനോ ഏറ്റെടുത്തു. ഇതുവരെ 51% നിസാന്റെ കൈവശമായിരുന്നു.
ഫ്രാൻസിനു പുറത്ത് റെനോ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഡിസൈൻ സെന്റർ ചെന്നൈയിൽ ആരംഭിച്ചതും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ വിപണിയായ ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായാണെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ട്രൈബറിനു പുറമെ 3 പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കും.
ഈ മാറ്റങ്ങൾക്കു നേതൃത്വം നൽകാൻ സെപ്റ്റംബർ ഒന്നിന് സ്റ്റെഫാൻ ഡെബ്ലൈസ് റെനോ ഗ്രൂപ്പ് ഇന്ത്യയുടെ സിഇഒ ആയി ചുമതലയേൽക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]