
രാജപുരം ∙ മഴവെള്ളം റോഡിലൂടെ ഒഴുകി സ്കൂൾ മൈതാനത്ത് ചെളിയും മണ്ണും നിറഞ്ഞ് കുട്ടികൾക്ക് ദുരിതമാകുന്നതു പരിഹരിക്കാൻ താൽക്കാലിക സംവിധാനമൊരുക്കുമെന്നു കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ. മഴവെള്ളവും ചെളിയും നിറഞ്ഞ് കൊട്ടോടി ഗവ.
ഹയർസെക്കൻഡറി സ്കൂളിന്റെ എസ്എസ്എൽസി വിഭാഗം മൈതാനം കുട്ടികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് കാണിച്ച് മലയാള മനോരമ ഇന്നലെ വാർത്ത ചെയ്തിരുന്നു. വാർത്തയെ തുടർന്ന് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗം എം.കൃഷ്ണകുമാർ, അസിസ്റ്റന്റ് എൻജിനീയർ ശിശുപാലൻ, ഓവർസീയർ വൈശാഖ് എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു.
റോഡിൽ ടാറിങ് ഇല്ലാത്ത ഭാഗം ക്വാറി വേസ്റ്റ് ഇട്ടു നിറച്ച് ഓവുചാൽ നവീകരിച്ച് സ്കൂൾ മൈതാനത്ത് വെള്ളമെത്താത്ത തരത്തിൽ താൽക്കാലിക സംവിധാനം ഒരുക്കാനാണ് തീരുമാനം.കൊട്ടോടി–പേരടുക്കം റോഡിലെ ഓവുചാലിൽ വെള്ളംനിറഞ്ഞ് കവിഞ്ഞാണ് കളി സ്ഥലത്തെത്തുന്നത്. റോഡിലെ ചെളി കാരണം നാട്ടുകാർക്കും, പേരടുക്കത്ത് പ്രവർത്തിക്കുന്ന ഹയർസെക്കൻഡറി വിഭാഗത്തിലേക്ക് പോകുന്ന കുട്ടികൾക്കും ദുരിതമാകുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]