
മണ്ണഞ്ചേരി ∙ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത കാറിടിച്ച് തമിഴ്നാട്ടിൽ വച്ച് സ്ത്രീ മരിച്ച സംഭവത്തിൽ 13 വർഷത്തിന് ശേഷം ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചു. കന്യാകുമാരി അഗസ്തീശ്വരം ബാലസുബ്രഹ്മണ്യപുരത്തെ കെ.മോഹനനും കുടുംബത്തിനുമാണ് 13 വർഷത്തെ നിയമ യുദ്ധത്തിനൊടുവിൽ നീതി ലഭിച്ചത്.2012 ഓഗസ്റ്റ് 3ന് കന്യാകുമാരി -നാഗർകോവിൽ ദേശീയപാതയിൽ കാർ അപകടത്തിലാണ് മോഹനന്റെ ഭാര്യ ഇസക്കിയമ്മാൾ മരിച്ചത്.
മണ്ണഞ്ചേരി സ്വദേശി ഡോ.എസ്.മുരളീധരനും, സുഹൃത്ത് ചങ്ങനാശേരി സ്വദേശി ഡോ.ജി.കൃഷ്ണകുമാറും സഞ്ചരിച്ച കാർ ഇസക്കിയമ്മാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മുരളീധരന്റെ ഉടമസ്ഥതയിലുള്ള കാർ കൃഷ്ണകുമാറാണ് ഓടിച്ചിരുന്നത്.
2014ൽ ഇസക്കിയമ്മാളിന്റെ കുടുംബത്തിന് 10,31,754 രൂപ നഷ്ടപരിഹാരമായും 7.5% പലിശയും നൽകണമെന്നു നാഗർകോവിൽ കോടതി വിധിച്ചു.
വിധി നടപ്പാക്കാൻ സഹായം തേടി ഇസക്കിയമ്മാളിന്റെ മക്കൾ ആലപ്പുഴ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിൽ ഹർജി ഫയൽ ചെയ്തു.
അപകടമുണ്ടാക്കിയവർ നഷ്ടപരിഹാരം നൽകാൻ തയാറാകാതിരുന്നതിനെ തുടർന്ന് കോടതി നിർദേശ പ്രകാരം റവന്യു അധികൃതർ ജപ്തി നടപടിയിലേക്കു നീങ്ങിയതോടെ ഡോ.മുരളീധരൻ കഴിഞ്ഞ ദിവസം 19 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കുകയായിരുന്നു. തമിഴ്നാട് സ്വദേശികൾക്കായി അഡ്വ.
ജോസ് വൈ.ജയിംസ് കോടതിയിൽ ഹാജരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]