
എകരൂൽ ∙ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ജാഗ്രതയിൽ ഒഴിവായതു വൻ ദുരന്തം. വീടിനു സമീപം വൈദ്യുത ലൈൻ പൊട്ടി വീണപ്പോഴാണു ശിവപുരം ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയും വട്ടോളി ബസാർ കല്ലുവെട്ടുകുഴിക്കൽ ഷാജുവിന്റെ മകനുമായ കെ.കെ.പ്രണവ് പക്വമായ ഇടപെടലുകൾ നടത്തി നാടിന്റെ ഹീറോ ആയത്.ലൈൻ പൊട്ടി വീണ ഭാഗത്തേക്ക് ആരും കടക്കാതിരിക്കാൻ വഴിയിൽ തടസ്സം സ്ഥാപിക്കുകയും ആളുകൾക്ക് അപകട
സൂചന നൽകുകയും ചെയ്ത പ്രണവിന്റെ സമയോചിത ഇടപെടൽ വൻ ദുരന്തമാണ് ഒഴിവാക്കിയത്. കെഎസ്ഇബിയും സ്കൂൾ അധികൃതരും കെ.കെ.പ്രണവിനെ ആദരിച്ചു.
കെഎസ്ഇബി സബ് ഡിവിഷനൽ അസി.എക്സിക്യൂട്ടീവ് എൻജിനീയർ കെ.മുഹമ്മദ് ഉനൈസ് കെഎസ്ഇബിയുടെ ഉപഹാരം സമ്മാനിച്ചു. പ്രധാന അധ്യാപിക വി.ഷൈമ അധ്യക്ഷത വഹിച്ചു.
ബാലുശ്ശേരി അസി.എൻജിനീയർ സി.വിജിഷ, അധ്യാപകർ എന്നിവർ പ്രസംഗിച്ചു, വിദ്യാർഥിയുടെ ജാഗ്രത സമൂഹത്തിനാകെ മാതൃകയാണെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]