തുറവൂർ∙ നാലംഗ സംഘം വീട്ടിൽകയറി ആക്രമിച്ച് അമ്മയെയും മകനെയും വെട്ടി പരുക്കേൽപ്പിച്ചതായി പരാതി. അരൂർ പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിൽ കിഴക്കേ വേലിക്കകത്ത് വീട്ടിൽ രവീന്ദ്രൻ ഭാര്യ രമണി(62) മകൻ രാകേഷ് (34)എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെത്തി ആക്രമിച്ചത്.
ഇരുവരും എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അരൂർ സ്വദേശികളായ കറുകപ്പള്ളി റോബിൻ ജെയിംസ് (18) കാവലിങ്കൽ വിവേക് (26) പോളാട്ട് നികർത്തിൽ ആഷിക് മധു (22)കുമരകം പഞ്ചായത്ത് പതിമൂന്നാം വാർഡിൽ വെണ്ണലശ്ശേരി കളത്തിൽ ജീവൻ (23)എന്നിവരെ എസ്ഐ എസ്.ഗീതുമോളുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്.
കഴിഞ്ഞമാസം 20ന് പ്രതിയായ റോബിൻ ജയിംസിനെ രാകേഷും കൂട്ടുകാരും ചേർന്ന് അരൂർ ശ്മശാനം റോഡിൽ വച്ച് മർദിച്ചിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് റോബിനും കൂട്ടുകാരും ചേർന്ന് വീടുകയറി ആക്രമണം നടത്തിയത്. കേസിൽ 2 പേരെ കൂടി പിടികൂടാനുണ്ടെന്ന് സ്റ്റേഷൻ ഒാഫിസർ കെ.ജി.പ്രതാപ ചന്ദ്രൻ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]