
കൊല്ലം ∙ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഭരണഘടനയുടെ അഖണ്ഡതയ്ക്കെതിരായ നീക്കമാണെന്ന് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.
കാത്തലിക് സ്കൂൾസ് സ്റ്റാഫ് അസോസിയേഷൻ നടത്തിയ വായ് മൂടിക്കെട്ടി പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവരും അവിശ്വാസികളും വിവിധ ഭാഷകൾ സംസാരിക്കുന്നവരുമെല്ലാം ഒരു അമ്മയുടെ മക്കളായി ജീവിക്കുന്ന നാടാണ് നമ്മുടെ രാജ്യം.
അവിടെ ന്യൂനപക്ഷത്തോട് വെറുപ്പ് കാണിക്കുകയും ശേഷം ഇല്ലെന്ന് നടിക്കുകയും ചെയ്യുകയാണ്.
പല സംഘടനകളെയും ഉപയോഗിച്ചു തെറ്റായി പ്രചാരണം നടത്തുന്നു. കന്യാസ്ത്രീകൾക്കെതിരെ കള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
സമാധാനമല്ല ചിലർ ആഗ്രഹിക്കുന്നത്. സഹോദരരായി ജീവിക്കുന്നതിന് പകരം ശത്രുക്കളാക്കി മാറ്റുന്ന നാസിസമാണ് നടപ്പാക്കുന്നത്.
ഇത് രാജ്യത്തിനു തന്നെ അപകടകരമാണെന്നും ഒടുവിൽ അവർ ഭൂരിപക്ഷത്തിലെ ന്യൂനപക്ഷത്തെയും തേടി വരുമെന്നും ബിഷപ് പറഞ്ഞു.
സെന്റ് ജോസഫ് സ്കൂളിന് മുന്നിൽ നിന്ന് ആരംഭിച്ച ധർണ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ സമാപിച്ചു.
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും സംഘടന നിവേദനം അയച്ചു. രൂപത എജ്യുക്കേഷനൽ സെക്രട്ടറി ഫാ.
ബിനു തോമസ് അധ്യക്ഷത വഹിച്ചു. കാത്തലിക് സ്കൂൾ സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ആർ.ബർണാൾഡ്, സെക്രട്ടറി സുമേഷ് ദാസ്, സിസ്റ്റർമാരായ വിൻസി, സൽമ മേരി എന്നിവർ പ്രസംഗിച്ചു.
എക്സ് സെമിനാരിയൻസ് ഫോറം
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അകാരണമായി ജയിലിൽ അടച്ച നടപടിയിൽ കൊല്ലം രൂപത എക്സ് സെമിനാരിയൻസ് നാഷനൽ ഫോറം പ്രതിഷേധിച്ചു.
കൊല്ലം രൂപത പ്രസിഡന്റ് എ.ക്രിസ്റ്റഫർ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മാതാലയം ജോസ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ സാബു ബെനഡിക്ട്, യേശുദാസ് എം.ജെ., വി.ടി. കുരീപ്പുഴ, ദെലി കുമാർ കാഞ്ഞിരകോട്, വിനോദ് കൊടുവിള എന്നിവർ പ്രസംഗിച്ചു.
മഹിളാ കോൺഗ്രസ്
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ മഹിളാകോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ സമ്മേളനം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫേബ സുദർശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് യു.
വഹീദ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ സുനിത സലിംകുമാർ, ജലജ മുണ്ടക്കൽ, സുബി നുജ്ഉം സുവർണ, സരസ്വതി പ്രകാശ്, സിസിലി, ഷീല, രാഗിണി, ബീനാകുമാരി, ജയശ്രീ, ശോഭ പ്രശാന്ത്, സിന്ധു, മീര രാജീവ്, രാഗിണി, ജീജ എന്നിവർ നേതൃത്വം നൽകി.
പിഡിപി
കന്യാസ്ത്രീകളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ ധർണ നടത്തി. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ അധ്യക്ഷത വഹിച്ചു. ബി.എൻ.ശശികുമാർ, ഇഖ്ബാൽ കരുവ, പൂന ഇ.കെ.നിസാർ, കബീർ തരംഗം, ബ്രൈറ്റ് സെയിഫ്, ഗഫൂർ കുണ്ടറ, നിസാം ചകിരികട, ഷെഫീഖ്, നസീർ, ഷാജഹാൻ, അസീസ് മുസല്യാർ, താഹ മാരാരിതോട്ടം, സുധീർ കടത്തൂർ, അയത്തിൽ സിയാദ് എന്നിവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ് (ജേക്കബ്)
കന്യാസ്ത്രീകളെ ജയിലിലടച്ചത് രാജ്യത്തിന് അപമാനം വരുത്തിയതായി കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ.
കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പ്രസിഡന്റ് ആർ.രാജശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചിരട്ടക്കോണം സുരേഷ്, കല്ലട ഫ്രാൻസിസ്, കരിക്കോട് ജമീർ ലാൽ, നെടുവത്തൂർ ചന്ദ്രശേഖരൻ, എഡ്വേഡ് പരിചേരി, പ്രകാശ് പത്തനാപുരം, ഷിബു കുണ്ടറ, ഫാത്തിമ ബാബു, ചവറ നാരായണൻകുട്ടി, എൻ.സുഗുണൻ, ചന്ദനത്തോപ്പ് അനിൽകുമാർ, പ്രേംകുമാർ, ടി.ഡി.സിറിൾ, ബിജു കരിക്കോട്, അരിനല്ലൂർ വിജയകുമാർ, വൈശാഖ് മേക്കോൺ, രവി ഇരവിപുരം, വിനോദ് കരിക്കോട് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]