
ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും കടുത്ത ആശങ്ക സമ്മാനിച്ച്
. കേരളത്തിൽ ഇന്ന് ഗ്രാമിന് 140 രൂപ മുന്നേറി വില 9,290 രൂപയിലെത്തി.
പവന് 1,120 രൂപ വർധിച്ച് 74,320 രൂപയുമായി.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞശേഷമാണ് ഇന്നത്തെ മുന്നേറ്റം. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ചേരുമ്പോഴുള്ള വാങ്ങൽവില കുത്തനെ കൂടുന്നതാണ് ഉപഭോക്താക്കളെ ഏറെ ആശങ്കപ്പെടുത്തുന്നത്.
കഴിഞ്ഞമാസം 23ന് കുറിച്ച പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും വില കൂടാനിടയാക്കുന്നത്. ഇന്നലെ ഔൺസിന് 3,283 ഡോളറായിരുന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 3,363 ഡോളറിൽ.
കേരളത്തിലെ മറ്റ് സ്വർണവില നിർണയഘടകങ്ങളായ മുംബൈ വിപണിയിലെ സ്വർണവില ഗ്രാമിന് 159 രൂപയും ബാങ്ക് റേറ്റ് 168 രൂപയും കൂടിയതും വിലക്കുതിപ്പ് വഴിവച്ചു.
ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ അവ വ്യാപാരികൾക്ക് നൽകുമ്പോൾ ഈടാക്കുന്ന വിലയാണ് ബാങ്ക് റേറ്റ്. ഇന്നലെ ഇന്ത്യൻ റുപ്പി ഡോളറിനെതിരെ 47 പൈസ മുന്നേറി 87.18ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.
രൂപ തിളങ്ങിയില്ലായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ സ്വർണവില ഇതിലുമധികം കൂടുമായിരുന്നു. രൂപ മെച്ചപ്പെട്ടതോടെ, സ്വർണം ഇറക്കുമതിച്ചെലവ് കുറയുമെന്നതാണ് നേട്ടം.
18 കാരറ്റിനും കുതിപ്പ്, വെള്ളിക്ക് മാറ്റമില്ല
സംസ്ഥാനത്ത് വെള്ളി വില ഇന്നു മാറിയില്ല.
ചില ജ്വല്ലറികളിൽ ഗ്രാമിന് 121 രൂപ. മറ്റ് ജ്വല്ലറികളിൽ 120 രൂപ.
18 കാരറ്റ് സ്വർണവില ഗ്രാമിന് ചില കടകളിൽ 125 രൂപ വർധിച്ച് 7,680 രൂപയായി. മറ്റ് ചില ജ്വല്ലറികളിൽ 110 രൂപ കൂടി 7,620 രൂപയാണ് വില.
14 കാരറ്റ് സ്വർണവില ഗ്രാമിന് 85 രൂപ ഉയർന്ന് 5,935 രൂപയിലെത്തി. 9 കാരറ്റിന് 3,825 രൂപ; ഇന്നു കൂടിയത് 55 രൂപ.
പണിക്കൂലിയും ചേർന്നാലെന്തു വില?
3 ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി.
ആഭരണമായി വാങ്ങുമ്പോൾ പണിക്കൂലി, ഹോൾമാർക്ക് ചാർജ് എന്നിവയും നൽകണം.
∙ ഹോൾമാർക്ക് (എച്ച്യുഐഡി) ഫീസ് 45 രൂപയും അതിന്റെ 18% ജിഎസ്ടിയുമാണ്. അതായത് 53.10 രൂപ.
∙ പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും.
ഇത് 3 മുതൽ 35% വരെയൊക്കെയാകാം.
∙ 22 കാരറ്റ് അഥവാ 916 സ്വർണത്തിന് 5% പണിക്കൂലി പ്രകാരമാണ് ഇന്നു വാങ്ങുന്നതെങ്കിൽ തന്നെ ഒരു പവൻ ആഭരണത്തിന് വില 80,432 രൂപയാകും. ഒരു ഗ്രാം സ്വർണാഭരണത്തിന് 10,054 രൂപയും.
എന്തുകൊണ്ടാണ് സ്വർണവില പൊടുന്നനെ കുതിപ്പ് തുടങ്ങിയത്?
വില ഇനിയും കൂടാനാണോ സാധ്യത?
കേരളത്തിൽ റെക്കോർഡ് മറികടക്കാനുള്ള സാധ്യതയുണ്ടോ?
ട്രംപ് എങ്ങനെ സ്വർണാഭരണ പ്രേമികളുടെ വില്ലനായി?
.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]