
പാലക്കാട് ∙ കലാഭവൻ നവാസിന്റെ മരണവാർത്ത അങ്ങേയറ്റം ഞെട്ടിക്കുന്നതും ഉൾക്കൊള്ളാൻ കഴിയാത്തതുമാണെന്നു നടൻ ഷാജു ശ്രീധർ. മരിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് ഫോണിൽ സംസാരിച്ചിരുന്നു.
ഉച്ചയ്ക്ക് ഏറെ സന്തോഷത്തോടെ ഫോണിൽ സംസാരിച്ചയാൾ വൈകിട്ട് മരിച്ചുവെന്ന വാർത്ത കേട്ടപ്പോൾ മരവിപ്പാണ് ഉണ്ടായത്.
ഏറെ കാലത്തിനു ശേഷമാണു നവാസ് ഫോൺ വിളിച്ചത്. മണിക്കൂറുകളോളം വിശേഷങ്ങൾ പങ്കിടുകയും തമാശ പറയുകയും ചിരിക്കുകയും ചെയ്തു.
സിനിമയിൽ നല്ല വേഷങ്ങൾ തന്നെ തേടി എത്തിത്തുടങ്ങിയെന്നും ‘പ്രകമ്പനം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലാണെന്നും നവാസ് പറഞ്ഞു.
‘‘നവാസിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണു ഞാൻ. ‘മിമിക്സ് ആക്ഷൻ 500’ എന്ന സിനിമയിലാണു താനും നവാസും ഒരുമിച്ച് അരങ്ങേറ്റം കുറിക്കുന്നത്.
അന്നു തുടങ്ങിയ യാത്ര ഇതുവരെ നീണ്ടു. ഒട്ടേറെ രാജ്യങ്ങളിൽ നൂറുകണക്കിനു മിമിക്രി പരിപാടികൾ, സ്റ്റേജ് ഷോകൾ ഒരുമിച്ച് അവതരിപ്പിച്ചു.
ഞങ്ങൾക്കൊപ്പം കോട്ടയം നസീറും ഉണ്ടായിരുന്നു’’. നവാസിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും ഷാജു പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]