
കൊല്ലം ∙ ട്രോളിങ് നിരോധനത്തിന് ശേഷം പ്രതീക്ഷകളുമായി കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്കു നിരാശ. വറുതിയുടെ കാലത്തിന് വിരാമം കുറിച്ചു കൊട്ട
നിറയെ കോള് പ്രതീക്ഷിച്ചു പോയ മത്സ്യത്തൊഴിലാളികളെ കടൽ തുണച്ചില്ല. മുൻ വർഷങ്ങളെക്കാൾ കുറച്ചു മീനുകളാണ് ലഭിച്ചത്.
കരിക്കാടി ചെമ്മീനാണ് മത്സ്യബന്ധന ബോട്ടുകൾക്കും മത്സ്യത്തൊഴിലാളികൾക്കും ഇന്നലെ പ്രധാനമായും ലഭിച്ചത്. കിളിമീൻ, പരവ, കഴന്തൻ ചെമ്മീൻ തുടങ്ങിയ മീനുകളും അപൂർവമായി ലഭിച്ചിട്ടുണ്ട്.
മീനുകൾ കുറവായതിനാൽ ഭേദപ്പെട്ട
വില വലുപ്പത്തിന് അനുസരിച്ചു ലഭിച്ചെങ്കിലും മറ്റു മീനുകളില്ലാത്തത് തിരിച്ചടിയായിരുന്നു. പല ബോട്ടുകൾക്കും പോയതിന് ചെലവായ തുക പോലും തിരിച്ചു കിട്ടിയിട്ടില്ല.
52 ദിവസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം ജോലി പ്രതീക്ഷിച്ചു ഹാർബറുകളിലെത്തിയ അനുബന്ധ ജോലികൾ ചെയ്യുന്നവരിൽ ഭൂരിഭാഗം പേർക്കും ജോലിയുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അർധരാത്രിയിൽ ട്രോളിങ് നിരോധനം അവസാനിച്ചതോടെയാണ് ബോട്ടുകളിൽ ആഘോഷപൂർവം മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോയത്.
ചെറിയ, ഇടത്തരം ബോട്ടുകളിൽ പോയവരാണ് രാവിലെയോടെ മടങ്ങിയെത്തിയത്. മീൻ ലഭിക്കുന്നതിൽ കാലതാമസം വന്നതോടെ സാധാരണ ബോട്ടുകൾ വരുന്ന സമയത്തിൽ നിന്ന് വൈകിയാണ് ബോട്ടുകൾ ഹാർബറുകളിലെത്തിയത്.
വലിയ ബോട്ടുകളിൽ പോയവർ ഇന്നും നാളെയുമായേ മടങ്ങിയെത്തൂ.
അതിനാൽ തന്നെ ഇന്നത്തെ മീൻ ലഭ്യത കൂടി അടിസ്ഥാനമാക്കി മാത്രമേ ഈ സീസണിലെ സാഹചര്യം വിലയിരുത്താൻ കഴിയൂ എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ കടലാക്രമണവും കാറ്റും മൂലം കടലിൽ പോകാൻ സാധിക്കാതിരുന്നതിനാൽ മേഖലയുടെ പ്രതീക്ഷ മുഴുവൻ ഇനിയുള്ള നാളുകളിലാണ്. കഴിഞ്ഞ വർഷം ട്രോളിങ്ങിന് ശേഷമുള്ള ആദ്യ 3 ദിവസങ്ങളിൽ ഭേദപ്പെട്ട
മത്സ്യലഭ്യത ഉണ്ടായിരുന്നെങ്കിലും പിന്നീട് മോശമായിരുന്നു.
ജോലിയില്ല
∙ ജോലിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചു ഹാർബറുകളിലെത്തിയ അനുബന്ധ തൊഴിലാളികൾക്ക് ഇന്നലെ നിരാശ. ഹാർബറുകളിലെങ്ങും ജോലിയില്ലാതെ കടലിലേക്ക് നോക്കിയിരിക്കുന്ന സ്ത്രീകളടക്കമുള്ളവരുടെ വലിയ നിര തന്നെ കാണാമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]