
ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 247 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 224 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇംഗ്ലണ്ട് ബാസ്ബോള്‍ ശൈലിയില്‍ തകര്‍ത്തടിച്ച് 12.5 ഓവറില്‍ 92 റണ്‍സിലെത്തിയെങ്കിലും പിന്നീട് തകര്‍ന്നടിഞ്ഞു.
57 പന്തില്‍ 64 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഹാരി ബ്രൂക്ക് 53 റണ്‍സെടുത്തപ്പോള്‍ ബെന്‍ ഡക്കറ്റ് 38 പന്തില്‍ 43ഉം ജോ റൂട്ട് 29ഉം റണ്‍സെടുത്തു.
ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും നാലു വിക്കറ്റ് വീതം വീഴ്ത്തി. പരിക്കേറ്റ ക്രിസ് വോക്സ് ഇംഗ്ലണ്ടിനായി ബാറ്റിംഗിനിറങ്ങിയില്ല.
𝐓𝐡𝐚𝐭 𝐞𝐬𝐜𝐚𝐥𝐚𝐭𝐞𝐝 𝐪𝐮𝐢𝐜𝐤𝐥𝐲!⚡Prasidh Krishna strikes twice to bring India right back into the match 🔙#SonySportsNetwork #ENGvIND #NayaIndia #DhaakadIndia #TeamIndia #ExtraaaInnings pic.twitter.com/wohhNN1ay6 — Sony Sports Network (@SonySportsNetwk) August 1, 2025 ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിൽ രണ്ടാം ദിനം ചായക്ക് പിരിഞ്ഞ ഇംഗ്ലണ്ടിന് ചായക്കുശേഷം 11 റണ്‍സെടുത്ത ഗുസ് അറ്റ്കിന്‍സന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ ജോഷ് ടംഗിനെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന ഹാരി ബ്രൂക്ക് അര്‍ധസെഞ്ചുറിയുമായി ഉയര്‍ത്തിയെങ്കിലും ബ്രൂക്കിനെ ബൗൾഡാക്കിയ സിറാജ് തന്നെ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ച് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
ബാസ്ബോള്‍ ആക്രമണം Joe Root undone by a fired-up Mohammed Siraj 🔥 #SonySportsNetwork #ENGvIND #NayaIndia #DhaakadIndia #TeamIndia #ExtraaaInnings | @mdsirajofficial pic.twitter.com/2L3DU4o3h7 — Sony Sports Network (@SonySportsNetwk) August 1, 2025 നേരത്തെ രണ്ടാം ദിനം തുടക്കത്തിലെ ഇന്ത്യയെ പുറത്താക്കിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാര്‍ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഇംഗ്ലണ്ട് പേസര്‍മാര്‍ മികച്ച പേസും സ്വിംഗും കണ്ടെത്തിയ ഓവലില്‍ ഇന്ത്യൻ ബൗളര്‍മാരെ കാഴ്ചക്കാരാക്കിയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ബെൻ ഡക്കറ്റും സാക് ക്രോളിയും തുടങ്ങിയത്.
മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ എട്ട് റണ്‍സടിച്ച് ഇംഗ്ലണ്ട് നയം വ്യക്തമാക്കി. ആകാശ് ദീപിനെ റിവേഴ്സ് സ്വീപ്പില്‍ സിക്സ് അടിച്ച ഡക്കറ്റ് പിന്നീട് ആറാം ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ നേടി.
ഏഴാം ഓവറില്‍ ഇംഗ്ലണ്ട് 50 കടന്നു. ഇന്ത്യക്കെിരെ ടെസ്റ്റില്‍ ഒരു ടീം അതിവേഗം 50 കടക്കുന്നതിന്റെ റെക്കോര്‍ഡിനൊപ്പവും ഇംഗ്ലണ്ട് എത്തി.
പേസര്‍മാര്‍ക്കെതിരെ സാക് ക്രോളിയും തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് കുതിച്ചു. ഒടുവില്‍ പതിമൂന്നാം ഓവറില്‍ ആകാശ് ദീപിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ഡക്കറ്റിന്റെ ശ്രമമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.
സിറാജ്-പ്രസിദ്ധ് പോരാട്ടം Mohammed Siraj cranks up the pressure ♨️#SonySportsNetwork #ENGvIND #NayaIndia #DhaakadIndia #TeamIndia #ExtraaaInnings | @mdsirajofficial pic.twitter.com/EQftCxxor2 — Sony Sports Network (@SonySportsNetwk) August 1, 2025 ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന നിലയിൽ ലഞ്ചിനുശേഷം ക്രീസിലെത്തിയ ഇംഗ്ലണ്ടിന് 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും സാക് ക്രോളിയെ നഷ്ടമായി. 57 പന്തില്‍ 64 റണ്‍സടിച്ച ക്രോളിയെ പ്രസിദ്ധ് കൃഷ്ണ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു.
പിന്നാലെ റൂട്ടും പോപ്പും ക്രീസിലുറച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ 22 റണ്‍സെടുത്ത പോപ്പിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സിറാജ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.
റൂട്ടും ബ്രൂക്കും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 150 കടത്തി. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിക്കുമെന്ന് കരുതിയെങ്കിലും റൂട്ടിനെയും(29) വിക്കറ്റിന് മുന്നില്‍ കുടുക്കിയ സിറാജ് ഇന്ത്യയെ മത്സരത്തില്‍ തിരികകെയെത്തിച്ചു.
പിന്നാലെ ജേക്കബ് ബേഥലിനെയും(6) സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ജാമി സ്മിത്തിനെയും(8) ചായക്ക് തൊട്ടു മുമ്പ് ജാമി ഓവര്‍ടണിനെയും(0) പുറത്താക്കിയ പ്രസിദ്ധ് ഇംഗ്ലണ്ടിനെയും തകര്‍ച്ചയിലാക്കി.
45 റണ്‍സെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് അവസാന നാലു വിക്കറ്റുകള്‍ നഷ്ടമായത്. One bold move too many! Zak Crawley falls to Prasidh Krishna 💥#SonySportsNetwork #ENGvIND #NayaIndia #DhaakadIndia #TeamIndia #ExtraaaInnings pic.twitter.com/6VgAd0NsXT — Sony Sports Network (@SonySportsNetwk) August 1, 2025 ഓപ്പണിംഗ് വിക്കറ്റില്‍ 13 ഓവറില്‍ ഇരുവരും ചേര്‍ന്ന് 92 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
പതിനാലാം ഓവറില്‍ ഇംഗ്ലണ്ട് 100 കടന്നു. പിന്നാലെ ആകാശ് ദീപിനെ ബൗണ്ടറി കടത്തി സാക് ക്രോളി അര്‍ധസെഞ്ചുറി തികച്ചു.
42 പന്തിലാണ് ക്രോളിയുടെ അര്‍ധസെഞ്ചുറി. A much needed breakthrough for India 🔥And a cheeky send-off for Ben Duckett 😜#SonySportsNetwork #ENGvIND #NayaIndia #DhaakadIndia #TeamIndia #ExtraaaInnings pic.twitter.com/9YaTjcEYOn — Sony Sports Network (@SonySportsNetwk) August 1, 2025 നേരത്തെ 204-6 എന്ന ഭേദപ്പെട്ട
നിലയില്‍ നിന്നാണ് രണ്ടാം ദിനം 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യ ഓള് ഔട്ടായത്. 57 റൺസെടുത്ത കരുൺ നായരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
രണ്ടാം ദിനം ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയോടെയാണ് കരുണ്‍ നായര്‍ തുടങ്ങിയത്. കരുണിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പിനിടയിലൂടെ ബൗണ്ടറി കടന്നു.
പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറും ജോഷ് ടംഗിനെതിരെ ബൗണ്ടറി നേടിയതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. എന്നാല്‍ ഗുസ് അറ്റ്കിന്സണ് എറിഞ്ഞ രണ്ടാം ദിനത്തിലെ രണ്ടാം ഓവറില്‍ തന്നെ എല്‍ബിഡബ്ല്യൂ അപ്പീല്‍ അതിജീവിച്ച കരുണിന് അധികം ആയുസുണ്ടായില്ല. ജോഷ് വൈഡ് ബൗണ്ടറി വഴങ്ങിയതിന് പിന്നാലെ കരുണ്‍ നായരെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇന്ത്യയെ ഞെട്ടിച്ചു.
കരഉണ്‍ റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടില്ല. 109 പന്തില്‍ എട്ട് ബൗണ്ടറിയോടെയാണ് കരുണ്‍ 57 റണ്‍സടിച്ചത്.
ഏഴാം വിക്കറ്റില്‍ സുന്ദറിനൊപ്പം 65 റണ്‍സിന്റെ കൂട്ടുകെട്ടിലും കരുണ്‍ പങ്കാളിയായി. 218-7ലേക്ക് വീണ ഇന്ത്യക്ക് തൊട്ടടുത്ത ഓവറില്‍ സുന്ദറിനെ(26)യും നഷ്ടമായി.
പൊരുതി നിന്ന സുന്ദറിനെ അറ്റ്കിന്‍സണിന്റെ പന്തില്‍ ജാമി ഓവര്ടണ് പിടികൂടി. ഇന്ത്യ 220-8ലേക്ക് വീണു.
പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. സിറാജിനെ ബൗള്‍ഡാക്കിയ അറ്റ്കിന്സണ് പിന്നാലെ പ്രസിദ്ധിനെയും വീഴ്ത്തി ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
ഇംഗ്ലണ്ടിനായി അറ്റ്കിന്സണ് 33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് എടുത്തപ്പോള്‍ ജോഷ് ടംഗ് 57 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]