
തിരുവനന്തപുരം:ദേശീയ ചലച്ചിത്ര പുരസ്കാരത്തിലും ബി.ജെ.പി സർക്കാർ ലക്ഷ്യമിടുന്നത് വിദ്വേഷ കാമ്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു. മത വിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പുരസ്കാരം നൽകിയതെന്നും ഇത് അംഗീകരിക്കനാകില്ലെന്നും വിഡി സതീശൻ പറഞ്ഞു.
ക്രൈസ്തവ വേട്ടയ്ക്ക് നേതൃത്വം നൽകുന്ന സംഘ്പരിവാറും ബി.ജെ.പി ഭരണകൂടവുംദേശീയ ചലച്ചിത്ര പുരസ്കാരത്തെയും രാഷ്ട്രീയവത്ക്കരിച്ചിരിക്കുകയാണ്. വിഭജനത്തിന്റെ രാഷ്ട്രീയം നടപ്പാക്കുന്ന ബി.ജെ.പിയും സംഘ്പരിവാറും കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.
ഇത് വിലപ്പോകില്ലെന്നും വിഡി സതീശൻ വിമര്‍ശിച്ചു. കേരള സ്റ്റോറിക്കാണ് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം.
പുരസ്കാര പ്രഖ്യാപനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തെ അപകീർത്തിപ്പെടുത്താനും മതവിദ്വേഷം വളർത്താനും ഉദ്ദേശിച്ചുള്ള ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ നൽകിയത് അക്ഷന്തവ്യമായ തെറ്റാണെന്ന് മന്ത്രി സജി ചെറിയാൻ വിമര്‍ശിച്ചു.
മതനിരപേക്ഷതയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തിന് ഇത് അപമാനമാണ്. ഫാസിസ്റ്റ് അജണ്ടകൾ നടപ്പാക്കാൻ കലയെ ഒരു ആയുധമായി ഉപയോഗിക്കാനുള്ള ശ്രമമാണിതെന്നും സജി ചെറിയാൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് അർഹതപ്പെട്ട അംഗീകാരങ്ങളാണ്.
നമ്മുടെ പ്രതിഭാധനരായ കലാകാരന്മാരുടെ കഠിനാധ്വാനത്തിനും സർഗാത്മകതയ്ക്കും ലഭിച്ച അംഗീകാരമാണിത്. മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ ഉർവശിക്കും മികച്ച സഹനടനുള്ള പുരസ്കാരം നേടിയ വിജയരാഘവനും എന്റെ ഹൃദയപൂർവമായ അഭിനന്ദനങ്ങൾ.
കൂടുതൽ മികച്ച കലാസൃഷ്ടികൾക്ക് പ്രചോദനമാകട്ടെ ഈ നേട്ടങ്ങൾ എന്ന് ഞാൻ ആശംസിക്കുന്നു. എന്നാൽ, ഈ ആഘോഷവേളയിൽ ഒരു ദുഃഖം കലർന്ന സത്യം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.
കേരളത്തെ അപകീർത്തിപ്പെടുത്താനും മതവിദ്വേഷം വളർത്താനും ഉദ്ദേശിച്ചുള്ള ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ നൽകിയത് അക്ഷന്തവ്യമായ തെറ്റാണ്. മതനിരപേക്ഷതയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തിന് ഇത് അപമാനമാണ്.
ഫാസിസ്റ്റ് അജണ്ടകൾ നടപ്പാക്കാൻ കലയെ ഒരു ആയുധമായി ഉപയോഗിക്കാനുള്ള ശ്രമമാണിത്. പുരസ്കാരങ്ങൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകേണ്ടതും മാതൃകാപരം ആയിരിക്കേണ്ടവയുമാണ്, അല്ലാതെ വർഗീയതയുടെ പ്രചാരണത്തിനായി ഉപയോഗിക്കാനുള്ളതല്ല.
കലയെ വർഗീയ രാഷ്ട്രീയത്തിന്റെ ഉപകരണമാക്കുന്ന ഈ നീക്കത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നിൽക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]