
തിരുവനന്തപുരം∙ സത്യസന്ധനായ ഡോക്ടറെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്നും ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓര്മപ്പെടുത്തുന്നെന്നും പ്രതിപക്ഷ നേതാവ്
. മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തില്‍നിന്ന് ഉപകരണം കാണാതായ വിഷയത്തില്‍ ഡോ.
ഹാരിസിനെ സംശയനിഴലിലാക്കി ആരോഗ്യമന്ത്രി
നടത്തിയ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
‘‘ചേര്‍ത്തു പിടിക്കുമെന്നു പറഞ്ഞ മന്ത്രി എന്തിനാണ് വൃത്തികേടുകള്‍ക്കു നേതൃത്വം നല്‍കുന്നത്? സര്‍ക്കാര്‍ എല്ലാ വളച്ചൊടിച്ച് ഡോക്ടര്‍ക്കെതിരെ മോഷണക്കുറ്റം പോലും ചുമത്തിയിരിക്കുകയാണെന്നും എന്തും ചെയ്യാന്‍ മടിക്കാത്ത ആളുകളാണ് അധികാരത്തില്‍ ഇരിക്കുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവു വേണമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സത്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ ഡോക്ടര്‍ ക്രൂരിശിക്കപ്പെടുന്ന പരിതാപകരമായ അവസ്ഥയ്ക്കെതിരെ പ്രതിപക്ഷം ശക്തിയായി പ്രതികരിക്കും.
അദ്ദേഹത്തിനെതിരെ നടപടി എടുക്കാനുള്ള തീരുമാനത്തെ എതിര്‍ക്കും. കേരളത്തിലെ ആരോഗ്യരംഗത്ത് നടക്കുന്ന സംഭവങ്ങള്‍ തുറന്നു പറഞ്ഞ ഡോക്ടറെ ബലിയാടാക്കരുത്.
അദ്ദേഹത്തിന്റെ തുറന്നു പറച്ചിലിനെ ഗുണപരമായി ഉപയോഗിക്കാതെ വേട്ടയാടാനാണ് ശ്രമിക്കുന്നത്. ഇനി ഒരു ഡോക്ടറും വാ തുറക്കില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ആരോഗ്യവകുപ്പും മന്ത്രിയും പറഞ്ഞവാക്കിനു വിലയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്.
എപ്പോഴും നിലപാടിനെ കുറിച്ചു സംസാരിക്കുന്ന ആളാണ് ആരോഗ്യമന്ത്രി. മന്ത്രിയുടെ ആദ്യ നിലപാട് ഡോ.
ഹാരിസിന് എതിരായിരുന്നു. അന്തരീക്ഷം മാറിയപ്പോള്‍ നിലപാട് മാറ്റി ഡോ.
ഹാരിസിനെ ചേര്‍ത്ത് പിടിക്കുമെന്ന് പറഞ്ഞു. ഇപ്പോള്‍ ചേര്‍ത്ത് പിടിക്കുന്നതിന്റെ ഭാഗമായാണ് ഡോ.
ഹാരിസിന് മെമ്മോ അയച്ചിരിക്കുന്നത്. അദ്ദേഹം കുറ്റകൃത്യം ചെയ്തുവെന്ന നിലയിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ പെരുമാറുന്നത്.
ഇത് സര്‍ക്കാരിന്റെ നിലപാടില്ലായ്മയാണ്. ഡോ.
ഹാരിസിന് എതിരായ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വിവരാവകാശ നിയമ പ്രകാരം പോലും പുറത്തു വിട്ടിട്ടില്ല.
സര്‍ജറിക്കു പോകുന്ന ആള് കത്രികയും നൂലും സൂചിയും വാങ്ങിക്കൊണ്ടു പോകേണ്ട സ്ഥിതിയിലാണ് കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍.
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും മാത്രം 1100 കോടി രൂപ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനു നല്‍കാനുണ്ട്. മുന്‍ വര്‍ഷങ്ങളിലെ പണവും കുടിശികയാണ്.
അതുകൊണ്ടു തന്നെ പ്രധാനപ്പെട്ട കമ്പനികളൊന്നും മരുന്നു നല്‍കുന്നില്ല.
നൂലും സൂചിയും പുറത്തുനിന്നു വാങ്ങേണ്ട അവസ്ഥയിലാണ് സിസ്റ്റം മുഴുവൻ.’’ – പ്രതിപക്ഷ നേതാവ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]