
സ്വന്തം ലേഖകൻ
കോട്ടയം: തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ലെന്ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹനാൻ മാർ ദിയോസ്കോറസ്. ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും സഭയുടെ മക്കളാണെന്നും ഓര്‍ത്തഡോക്സ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ലെന്നും യൂഹനാൻ മാർ ദിയോസ്കോറസ് കൂട്ടിച്ചേര്‍ത്തു.
ഉമ്മൻ ചാണ്ടിയുടെ വിശുദ്ധ പദവിയുമായി ബന്ധപ്പെട്ട ചർച്ചകളെ തെരഞ്ഞെടുപ്പുമായി കൂട്ടി കുഴയ്ക്കേണ്ടെതില്ലെന്ന് ഓർത്തഡോക്സ് സഭ. ഉമ്മൻചാണ്ടി വിശുദ്ധൻ ആണോ എന്ന കാര്യത്തെ കുറിച്ച് 50 വർഷത്തിനുശേഷം മാത്രമേ സഭയ്ക്ക് ചിന്തിക്കാൻ പോലും കഴിയൂ എന്നും ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹനാൻ മാർ ദിയോസ്കോറസ് പറഞ്ഞു. ജനങ്ങളുടെ മനസിലാണ് ഒരാൾ വിശുദ്ധനാകുന്നതെന്ന് കോട്ടയം ഭദ്രാസനാധിപൻ വ്യക്തമാക്കി.
അതിനിടെ, എൻഎസ്എസിനെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും പ്രസംശിച്ച് പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് രംഗത്തെത്തി. എൻഎസ്എസ് വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടുള്ള സംഘടനയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൂടിക്കാഴ്ചക്കെത്തിയ തന്നെ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്നേഹവായ്പ്പോടെയാണ് സ്വീകരിച്ചതെന്നും ജെയ്ക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]