
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. 24 ന് പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി അയർക്കുന്നത്തും പുതുപ്പള്ളിയിലും ചേരുന്ന എൽഡിഎഫിന്റെ യോഗങ്ങളിൽ പങ്കെടുക്കും. അതേസമയം, ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാർ പങ്കെടുക്കുന്നില്ല. 31 ന് ശേഷമാണ് രണ്ടാം ഘട്ട പ്രചാരണം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിന് ഇറക്കാന്‍ ഇറക്കുകയാണ് സിപിഎം. വ്യക്തിപരമായ ആക്രമണം പ്രചാരണ വേദിയിൽ വേണ്ടെന്നാണ് സിപിഎമ്മിന്റെ നിലപാട്. പുതുപ്പള്ളിയിൽ രാഷ്ട്രീയം മാത്രം പറയും. വികസനം തടസപ്പെടുത്തുന്ന പ്രതിപക്ഷ നയം ആയുധമാക്കണമെന്നും കേന്ദ്രത്തിന്റെ നയസമീപനങ്ങൾ ചർച്ചയാക്കണമെന്നുമാണ് സിപിഎമ്മിന്റെ തീരുമാനം.
The post പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മുഖ്യമന്ത്രിയെത്തും; ജെയ്ക്കിനു വോട്ട് തേടും; ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാർ പങ്കെടുക്കുന്നില്ല; രണ്ടാം ഘട്ട പ്രചാരണം ഈ മാസം 31 ന് ശേഷം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]