
തൃശൂർ: ആർഎസ്എസ് വിധേയർ വിസിമാരാകുന്നുവെന്ന് മന്ത്രി ആർ ബിന്ദു. വിസി നിയമനം ഗവർണറുടെ ഏകപക്ഷീയ തീരുമാനമാണെന്നും കോടതി വിധികൾ ഗവർണർ അവഗണിച്ചുവെന്നും മന്ത്രി പറഞ്ഞു.
സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഗവർണർക്ക് കത്തു നൽകും.
സർക്കാർ നൽകിയ പട്ടികയിൽ നിന്ന് വിസിയെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു. സർവകലാശാലകളിൽ സർക്കാരിന് റോളില്ലെന്ന് വരുത്തുന്നു.
സർക്കാർ നിർദേശമാണ് ഗവർണർമാർ പാലിക്കാറുള്ളത്. അക്കാദമിക് യോഗ്യതയുള്ളവരാണ് വിസിമാർ ആകേണ്ടത്.
കേരള സർവകാലശാല വിസി ജനാധിപത്യ മര്യാദ കാണിക്കണം. കേരള സർവകലാശാല വിഷയത്തിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ചർച്ച നടത്തി സമവായത്തിൽ എത്തിയതായിരുന്നു.
അടുത്ത ദിവസം തന്നെ ചാൻസലർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. രജിസ്ട്രാർക്ക് സർക്കാരിന്റെ പിന്തുണ തുടരുമെന്നും മന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]