
ഒറ്റപ്പാലം ∙ സ്കൂൾ അധ്യാപകർക്കു പാമ്പുപിടിത്തത്തിൽ ശാസ്ത്രീയ പരിശീലനം നൽകുന്ന ആദ്യ ജില്ലയാകാൻ പാലക്കാട്. പാമ്പുകടിയേറ്റുള്ള അപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് അധ്യാപകർക്കു പ്രത്യേക പരിശീലനം നൽകുന്നതെന്നു വനംവകുപ്പു വ്യക്തമാക്കുന്നു.
സ്കൂളുകളിൽ പാമ്പുകൾ മൂലമുള്ള അടിയന്തര സാഹചര്യങ്ങൾ സമയനഷ്ടം കൂടാതെ നേരിടാൻ അധ്യാപകരെ പ്രാപ്തരാക്കലാണു ലക്ഷ്യം.
സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ 11നു രാവിലെ 9ന് ഒലവക്കോട് ആരണ്യഭവൻ അങ്കണത്തിലാണു പരിശീലനം. ഇതു സംബന്ധിച്ച് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ (സാമൂഹിക വനവൽക്കരണ വിഭാഗം) ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർക്കു കത്തു നൽകി.
താൽപര്യമുള്ള സ്കൂൾ അധ്യാപകരെ പങ്കെടുപ്പിക്കാൻ നിർദേശം നൽകണമെന്നാണു കത്തിലെ ആവശ്യം.
പാമ്പുപിടിത്തത്തിനു പുറമേ, ഇവയെ സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചു പുറത്തുവിടൽ, പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ, ചികിത്സ ഉൾപ്പെടെ സമഗ്രമായ പരിശീലനമാണു ലക്ഷ്യമിടുന്നതെന്നു സാമൂഹിക വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സുമു സ്കറിയ പറഞ്ഞു.
പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അധ്യാപകർക്കായി വനംവകുപ്പ് പ്രത്യേക റജിസ്ട്രേഷൻ ഫോം തയാറാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 6 വൈകിട്ട് 5 വരെയാണു റജിസ്ട്രേഷന്റെ സമയപരിധി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]