
കോഴഞ്ചേരി∙ മനുഷ്യാവകാശങ്ങളെക്കുറിച്ചു സംസാരിച്ചാൽ ഉടൻ അവിടേക്കു ബുൾഡോസർ എത്തുന്ന കാലത്തിലാണു നാം ജീവിക്കുന്നതെന്നു സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.വർഗീസ് ജോർജ് കുറ്റപ്പെടുത്തി. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ നേരിട്ട
നീതിരഹിതമായ അറസ്റ്റിൽ പ്രതിഷേധിച്ചു ക്രൈസ്തവ കൂട്ടായ്മ നയിച്ച വായ് മൂടിക്കെട്ടിയ മൗന ജാഥയും അവകാശ സംരക്ഷണയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കന്യാസ്ത്രീകളുടെ പേരിലുള്ള കേസ് പിൻവലിച്ച് അവരെ ജയിൽ മോചിതരാക്കണമെന്നും കന്യാസ്ത്രീകൾക്കെതിരെയുള്ള കള്ളക്കേസിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റവ.
രാജു പി. ജോർജ്, ഫാ.
സ്റ്റീഫൻ പുത്തൻ പറമ്പിൽ, ഫാ.ജോൺസൺ ചിറയിൽ, ഫാ. ബിജു മാത്യു, ഫാ.
മാത്യു നരിപ്പാറ, റവ.ജിജി തോമസ്, റവ.റോഷൻ വി.മാത്യൂസ്, റവ.ഡാനിയൽ വർഗീസ്, റവ.ഡോ.ഐപ് ജോസഫ്, സാവിയോ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസിലി സിറിയക്, സിസ്റ്റർ മേരി എബ്രഹാം, സിസ്റ്റർ ജെസി പോൾ, അനീഷ് വരിക്കണ്ണാമല, ബിജിലി പി.ഈശോ, ടിം ടൈറ്റസ് എന്നിവർ പങ്കെടുത്തു. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]