
മേലുകാവുമറ്റം ∙ റവന്യു വകുപ്പും പഞ്ചായത്തും തമ്മിലുള്ള തർക്കം വികസന പ്രവർത്തനങ്ങൾക്കു തടസ്സമാകുന്നു. മേലുകാവുമറ്റം ടൗണിൽ പഞ്ചായത്തിന്റെ ആസ്തിയിലുള്ള 48 സെന്റിനെച്ചൊല്ലിയുള്ള തർക്കമാണ് 7 വർഷമായി പരിഹരിക്കപ്പെടാതെ കിടക്കുന്നത്. സ്ഥലവുമായി ബന്ധപ്പെട്ട
രേഖകളിൽ സർക്കാർ ചന്ത എന്നു രേഖപ്പെടുത്തിയതാണ് തർക്കത്തിനിടയാക്കിയിരിക്കുന്നത്.
സർക്കാർ ഭൂമി തങ്ങളുടെ അധീനതയിലുള്ളതാണെന്ന റവന്യു വകുപ്പിന്റെ വാദമാണ് പ്രശ്നങ്ങൾക്കു തുടക്കമായത്. ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ബസ് സ്റ്റാൻഡ് നിർമിക്കണം എന്ന് ആവശ്യം ഉയർന്നതോടെയാണ് രേഖകളിലെ സർക്കാർ എന്ന പേരിനെച്ചൊല്ലി സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തർക്കം തുടങ്ങിയത്.
ബസ് സ്റ്റാൻഡ് വന്നില്ലെന്നു മാത്രമല്ല പഞ്ചായത്ത് കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളും മുടങ്ങി.
പഞ്ചായത്ത് ആരംഭിച്ച കാലം മുതൽ പഞ്ചായത്തിന്റെ 48 സെന്റ് സ്ഥലം സർക്കാർ ചന്ത നടത്തുന്ന സ്ഥലമായിരുന്നു. എന്നാൽ പിന്നീട് ചന്ത നിന്നുപോയി.
ഇവിടെ പഞ്ചായത്തിന്റേതായി ബ്ലോക്കു തല ട്രൈബൽ ഓഫിസ്, തുമ്പൂർമൂഴി മാലിന്യ സംസ്കരണ കേന്ദ്രം, ശുചിമുറി കോംപ്ലക്സ്, ഓപ്പൺ സ്റ്റേജ്, പൊതുചന്ത, കുടിവെള്ള പദ്ധതി എന്നിവ നിലവിലുണ്ട്.എന്നാൽ റവന്യു വകുപ്പ് അവകാശമുന്നയിച്ചതോടെ പഞ്ചായത്ത് ഇവിടെ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന ഫ്ലഡ്ലിറ്റ് സ്റ്റേഡിയം,
കൃഷിഭവൻ, ആയുർവേദ ഡിസ്പെൻസറി, ടേക്ക് എ ബ്രേക്ക്, ഷീ ടോയ്ലറ്റ്, പൊതുമാർക്കറ്റ് എന്നിവയ്ക്കു റവന്യു വകുപ്പിന്റെ സ്റ്റോപ് മെമ്മോയും വന്നു. ഇതിനിടെ സ്മാർട്ട് വില്ലേജ് പണിയാൻ എംഎൽഎ ഫണ്ട് അനുവദിച്ചു.
അതിനായി കണ്ടെത്തിയതും ഈ സ്ഥലം തന്നെയാണ്. പഞ്ചായത്തിന്റെ പദ്ധതികൾ നടപ്പാക്കാൻ സ്റ്റോപ് മെമ്മോ പിൻവലിക്കാൻ റവന്യു വകുപ്പ് തയാറാകാതിരുന്നതോടെ ഈ പണിയും മുടങ്ങി.
പരിഹാരത്തിന് ശ്രമം തുടരുന്നു
പ്രതിസന്ധികൾ മാറ്റിക്കിട്ടുന്നതിനു രണ്ട് വകുപ്പുകൾക്കും പഞ്ചായത്ത് പ്രമേയം പാസാക്കി നൽകിയിട്ടുണ്ട്.
സർക്കാർ പുറമ്പോക്ക് എന്നു രേഖപ്പെടുത്തിയ സ്ഥലത്തിനു മാത്രമാണ് റവന്യു വകുപ്പിന് അവകാശം ഉന്നയിക്കാൻ സാധിക്കൂ. പഞ്ചായത്ത് ആരംഭിച്ചതു മുതൽ സ്ഥലം പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ്.
സർക്കാർ തലത്തിൽ ഇടപെട്ടിട്ടുണ്ട്. അനുരാഗ് പാണ്ടിക്കാട്ട് (സ്ഥിരം സമിതി അധ്യക്ഷൻ, മേലുകാവ് പഞ്ചായത്ത്) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]