
ഇന്ത്യക്കാരനായ ശൈലേഷ് ജെജുരിക്കറിനെ അമേരിക്കൻ എഫ്എംസിജി വമ്പനായ പ്രോക്ടർ ആൻഡ് ഗാംബിളിന്റെ സിഇഒ ആയി നിയമിച്ചു. 2026 ജനുവരി 1നു ചുമതലയേൽക്കും.
നിലവിൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായിരുന്നു.
മഹാരാഷ്ട്രയിൽ ജനിച്ച ജെജുരിക്കർ മുംബൈയിലെ ബിരുദപഠനത്തിനുശേഷം ലക്നൗ ഐഎമ്മിലാണു പഠനം പൂർത്തിയാക്കിയത്. 1989ലാണ് പി ആൻഡ് ജിയിൽ ചേരുന്നത്.
മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, അഡോബി സിഇഒ ശാന്തനു നാരായൺ, ഷനൽ സിഒ ലീന നായർ തുടങ്ങി ആഗോള കോർപറേറ്റ് വമ്പന്മാരെ നയിക്കുന്ന ഇന്ത്യക്കാരുടെ നിരയിലേക്കാണ് ശൈലേഷും എത്തുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]