
കോയമ്പത്തൂർ ∙ തട്ടിപ്പു കേസിൽ അറസ്റ്റിലായി ബംഗാളിലേക്കു കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്നു കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താനായില്ല. പാലക്കാട് അലനല്ലൂർ ചങ്കരംചാത്ത് സ്വാതി നിവാസിൽ ആനന്ദൻ പി.തമ്പിയാണ് (40) ജൂൺ 27ന് കോയമ്പത്തൂർ ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയത്.
ബംഗാൾ ബിധൻ നഗർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന 6 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് ഹോട്ടൽ ജീവനക്കാരനായിരുന്ന ഇയാളെ കോട്ടയത്തു നിന്ന് എസ്ഐ രാകേഷ് റായും സംഘവും അറസ്റ്റ് ചെയ്തത്.
കോട്ടയം കോടതിയിൽ ഹാജരാക്കിയ ശേഷം ഷാലിമാർ എക്സ്പ്രസിൽ ബംഗാളിലേക്കു കൊണ്ടുപോകുന്നതിനിടെയാണു കടന്നുകളഞ്ഞത്. പുലർച്ചെ രണ്ടിനും 2.10നും ഇടയിൽ കോയമ്പത്തൂർ സ്റ്റേഷനിൽ തിരക്കിനിടയിൽ ഇറങ്ങിയോടിയെന്നാണു ബംഗാൾ പൊലീസ് പോത്തന്നൂർ റെയിൽവേ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ട്രെയിൻ കോയമ്പത്തൂർ വിട്ട ശേഷമാണു പ്രതിയെ കാണാതായ കാര്യം പൊലീസുകാർ അറിഞ്ഞത്.
പ്രതിയെ കണ്ടെത്താൻ റെയിൽവേ പൊലീസും ബംഗാൾ പൊലീസ് സംഘവും കേരളത്തിൽ ക്യാംപ് പെയ്യുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിച്ചാൽ പോത്തന്നൂർ റെയിൽവേ പൊലീസിനെ അറിയിക്കണം.
94981 80937, 94981 27357 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]