
പത്തനംതിട്ട ∙ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസ്സിൽ ഉയർന്നുവന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി കലക്ടർ എസ്.പ്രേം കൃഷ്ണൻ വിലയിരുത്തി.
ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലായി പദ്ധതികൾക്ക് 35 കോടി രൂപയാണ് അനുവദിച്ചത്. തിരുവല്ലയിൽ പന്നായി തേവേരി റോഡ് വികസനത്തിന് 7 കോടി രൂപ ചെലവഴിക്കും.
വെള്ളം കയറുന്ന ഭാഗങ്ങൾ ഉയർത്തി ഉന്നത നിലവാരത്തിലാക്കും. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല.
അടൂരിലെ മാങ്കൂട്ടം – കൈതപ്പറമ്പ്- സിംഗപ്പൂർമുക്ക് റോഡ്, തടത്തിൽ- മണക്കാല ലിങ്ക് റോഡ് എന്നിവയ്ക്കായി യഥാക്രമം 5, 2 കോടി രൂപ വീതം അനുവദിച്ചു.
റാന്നി, ആറന്മുള, കോന്നി മണ്ഡലങ്ങളിൽ ടൂറിസം വകുപ്പിന്റെ കീഴിൽ വിവിധ പദ്ധതികൾ നടപ്പാക്കും. റാന്നി പെരുന്തേനരുവിയിൽ 7 കോടി രൂപയുടെ അടിസ്ഥാന വികസനത്തിനാണ് അംഗീകാരം. ആറന്മുള പിൽഗ്രിം ആൻഡ് ഹെറിറ്റേജ് ടൂറിസം പദ്ധതിക്ക് 7 കോടി രൂപ അനുവദിച്ചു.
കോന്നിയിൽ 7 കോടി രൂപ ചെലവിൽ ഗുരു നിത്യചൈതന്യയതി സ്മാരകവും രാജ്യാന്തര പഠന കേന്ദ്രവും നിർമിക്കും. അരുവാപ്പുലം പഞ്ചായത്തിലെ 97 സെന്റിലാണ് നിർമാണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]