
വടകര∙ ഒട്ടേറെ ജീവനക്കാർക്ക് ഡെങ്കിപനി ബാധിച്ച മിനി സിവിൽ സ്റ്റേഷനിലും പരിസരത്തും മലിനീകരണം രൂക്ഷം. സിവിൽ സ്റ്റേഷനിലെ ശുചിമുറികൾ പലതും വൃത്തി ഹീനം.
പലതും ഉപയോഗിക്കാൻ പോലും പറ്റാത്ത വിധത്തിലായി. താഴത്തെ നിലയിൽ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന 2 ശുചിമുറികൾ മാലിന്യം മൂടികിടക്കുകയാണ്.
വർഷങ്ങളായി ഇത് വൃത്തിയാക്കാറില്ല. ഒന്നിൽ വിസർജ്യം നിറഞ്ഞു കിടക്കുന്നു.
മറ്റൊന്ന് മാലിന്യം നിറഞ്ഞ അവസ്ഥയിലും. ഈ നിലയിലുള്ള എക്സൈസ്, ആർടിഒ, സപ്ലൈ ഓഫിസ് എന്നിവയ്ക്ക് ഓഫിസിനകത്ത് തന്നെ ശുചിമുറിയുണ്ട്.
മറ്റ് ഓഫിസുകളിലെ ജീവനക്കാർക്കുള്ള 2 ശുചിമുറികൾ പൂട്ടിയിടും.
സിവിൽ സ്റ്റേഷൻ പരിസരത്ത് അനാഥമായി കിടക്കുന്ന പഴയ വാഹനങ്ങളുണ്ട്. ഇതിൽ പലതിലും മഴവെള്ളം കെട്ടിക്കിടന്ന് കൊതുകു വളരുന്നു.
കെട്ടിടത്തിന്റെ എതിർ വശത്തുള്ള മത്സ്യ മാർക്കറ്റും പരിസരവും വൃത്തി ഹീനമാണ്. ഇതിനോട് ചേർന്നുള്ള നട
വഴി മാലിന്യം കെട്ടിക്കിടന്ന് ആരും ഉപയോഗിക്കാത്ത നിലയിലാണ്. സമീപത്തെ ഓടകളിൽ പലയിടത്തും സ്ലാബില്ല.
ഡെങ്കിപനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സിവിൽ സ്റ്റേഷനും പരിസരവും വൃത്തിയാക്കിയിരുന്നു. മത്സ്യ മാർക്കറ്റും പരിസരവും ശുചീകരിച്ചിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]