പുനലൂർ ∙ റെയിൽവേ സ്റ്റേഷനിൽ വിദ്യാർഥിനിക്ക് പാമ്പുകടി ഏൽക്കുകയും യാത്രക്കാരനെ തെരുവുനായ കടിക്കുകയും ചെയ്തിട്ടും യാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്നതിനോ റെയിൽവേ സ്റ്റേഷൻ ഗ്രൗണ്ടിനു ചുറ്റുമുള്ള കാടു നീക്കുന്നതിനോ റെയിൽവേ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് പരാതി. മൂന്നുമാസം മുൻപ് ട്രാക്കുകളുടെ മധ്യത്തിൽ മാലിന്യം കൂടിയത് സംബന്ധിച്ച് ചർച്ച ആയപ്പോൾ ശുചീകരണ ജീവനക്കാർ ചെങ്കോട്ട
റെയിൽവേ സ്റ്റേഷന് അനുപാതികമായോ അതിന്റെ പകുതി പോലുമോ പുനലൂരിൽ ഇല്ലെന്നാണ് റെയിൽവേ അധികൃതർ വിശദീകരിച്ചത്.
എന്നാൽ നിലവിൽ അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് മുൻഭാഗത്തെ ഗ്രൗണ്ടിന്റെ വശങ്ങളിലാണ് വലിയതോതിൽ കാടുപിടിച്ചു കിടക്കുന്നത്. മഴക്കാലപൂർവ ശുചീകരണങ്ങളുടെ ഭാഗമായ ശുചീകരണവും നടന്നിട്ടില്ല. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളാണ് ഇവിടെ രാവും പകലും പാർക്ക് ചെയ്യുന്നത്.
ഇവിടെ പേ–ആൻഡ് പാർക്കിങ് സംവിധാനമാണുള്ളത്. ഈ സ്ഥലങ്ങളിലും പാമ്പിന്റെ സാന്നിധ്യം കണ്ടിട്ടുണ്ട്.തെരുവു നായകളും ഈ പരിസരത്ത് അലഞ്ഞുതിരിയുന്നുണ്ട്.
സമീപത്ത് കാവിന് സമാനമായ ഇടതൂർന്ന കാടുകളും വൃക്ഷങ്ങളുമുള്ള ഭാഗം പുതുതായി ഗ്രൗണ്ട് നിർമാണത്തിന് കഴിഞ്ഞവർഷം മുറിച്ച് നീക്കിയിരുന്നു.
വലിയ ഒരു പെരുമ്പാമ്പിനെ ഒന്നരമാസം മുൻപ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം പുനലൂരിൽ നിന്ന് രാത്രി കൊല്ലത്തിന് പോയ മെമു ട്രെയിനിലും പാമ്പിനെ കണ്ടിരുന്നു. റെയിൽവേ ജീവനക്കാരുടെ വിശ്രമ മുറിയിൽ നിന്ന് കഴിഞ്ഞമാസം പാമ്പിനെ പിടികൂടിയിരുന്നു. പ്ലാറ്റ്ഫോമിൽ തലങ്ങും വിലങ്ങും പാമ്പുകളെ കണ്ടിട്ടും ശാശ്വത പരിഹാരത്തിനായി ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]