
കുമരകം ∙ കരീമഠം ഗവ. വെൽ ഫെയർ യുപി സ്കൂളിന്റെ പാചകപ്പുരയുടെ ഭക്ഷണശാലയുടെയും മുകളിലൂടെ പോയിരുന്ന വൈദ്യുതി ലൈൻ മാറ്റി.
വൈദ്യുതി ലൈൻ സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും ഭീഷണിയാകുന്നതായി മനോരമ വാർത്ത നൽകിയിരുന്നു. വൈദ്യുതി തൂണുകൾ കാറ്റിലും മഴയിലും ചാഞ്ഞോ അതല്ലെങ്കിൽ ഒടിഞ്ഞും വീഴാൻ സാധ്യതയേറെയായിരുന്നു.
വൈദ്യുത ലൈനിന്റെ അപകട സാധ്യത മനസ്സിലാക്കി ഇത് മാറ്റണമെന്ന് 2 വർഷം മുൻപു സ്കൂൾ അധികൃതർ വൈദ്യുതി വകുപ്പിനെ അറിയിച്ചിരുന്നു.
പാടശേഖരത്തിന്റെ പുറം ബണ്ടിലാണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചെളി നിറഞ്ഞ പ്രദേശമായതിനാൽ കാറ്റും മഴയും ഉണ്ടാകുമ്പോൾ ഈ പ്രദേശത്തെ വൈദ്യുതി പോസ്റ്റുകൾ മരം വീണു ഒടിയുന്നതു പതിവായിരുന്നു. ഈ ലൈൻ നന്നാക്കാൻ വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തുമ്പോൾ നാട്ടുകാരും സ്കൂൾ അധികൃതരും വൈദ്യുതി ലൈനിന്റെ അപകടത്തെക്കുറിച്ച് പറയുമായിരുന്നു. കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി പുതിയ പോസ്റ്റ് മറ്റൊരു ഭാഗത്ത് സ്ഥാപിച്ചു ലൈൻ കെട്ടിടത്തിനു മുകളിൽ നിന്നു മാറ്റുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]