
ദില്ലി: ജന്മദിനം ആഘോഷിച്ച് സുഹൃത്തിന് ഒപ്പം മടങ്ങുകയായിരുന്ന യുവാവ് ദില്ലിയിലെ ഗാസിപ്പൂരിൽ റോഡരികിൽ വെച്ച് കുത്തേറ്റു മരിച്ചു. ദില്ലി ഫരീദാബാദ് സ്വദേശി വികാസ് ആണ് മരിച്ചത്.
റോഡിൽ വെച്ച്, വാഹനത്തിൽ ഇരിക്കുമ്പോൾ, ഒരു ഇരുചക്രവാഹന യാത്രികൻ വികാസും സുഹൃത്ത് സുമിത്തും സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചു.പിന്നാലെ ഇരു കൂട്ടരും തമ്മിൽ വാഗ്വാദമുണ്ടായി. ഈ സമയത്ത് ഇരുചക്ര വാഹനത്തിലുണ്ടായിരുന്ന ആൾ സുഹൃത്തുക്കളെ വിളിച്ച് വരുത്തുകയും ആറോളം പേർ സ്ഥലത്തെത്തി വികാസിനെയും സുമിത്തിനെയും ആക്രമിക്കുകയുമായിരുന്നു. ഇരുമ്പ് വടികൾ കൊണ്ട് അടിക്കുകയും വികാസിനെ ആവർത്തിച്ച് കുത്തുകയും ചെയ്തു.
വികാസ് സംഭവസ്ഥലത്ത് വച്ച് മരിച്ചു, സുമിത്തിനെ ഗുരുതര പരിക്കുകളോടെ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ അക്രമി സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഫരീദാബാദ് സ്വദേശിയായ വികാസ്, നോയിഡയിലെ സ്വകാര്യ ഇൻഷൂറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും പൊലീസ് അന്വേഷണം ആരംഭിച്ചു. റോഡ് തർക്കമാണോ അതോ മറ്റേതെങ്കിലും രീതിയിലുള്ള വ്യക്തി വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]