
പെരുമ്പിലാവ് ∙ കടവല്ലൂരിലെ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള പദ്ധതി കരാറുകാരൻ പിൻമാറിയതോടെ പാഴായി. വർഷങ്ങളുടെ പഴക്കമുള്ള ഓടിട്ട
കെട്ടിടത്തിലാണു ഉപകേന്ദ്രം പ്രവർത്തിക്കുന്നത്. നിലവിൽ കാര്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ല. കടവല്ലൂർ പഞ്ചായത്തിലെ കടവല്ലൂർ ഈസ്റ്റ്, വടക്കുമുറി, കല്ലുംപുറം, വട്ടമാവ്, കടവല്ലൂർ സെന്റർ തുടങ്ങിയ വാർഡുകളിലെ ജനങ്ങൾക്ക് ഉപകരിക്കുന്നതാണ് ഈ ഉപകേന്ദ്രം.
എംഎൽഎ ഫണ്ടിൽ നിന്നുളള 15 ലക്ഷം രൂപയും എൻആർഎച്ച്എം ഫണ്ടിൽ നിന്നുള്ള 7 ലക്ഷം രൂപയും ചേർന്നു 22 ലക്ഷം രൂപയുടെ പദ്ധതിയാണു രൂപകൽപന ചെയ്തിരുന്നത്.
ടെൻഡറിൽ നിർദേശിച്ചതിനെക്കാൾ കൂടുതൽ പണികളുണ്ടെന്ന് ആരോപിച്ചു കരാറുകാരൻ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണു പദ്ധതി തകിടം മറിഞ്ഞത്. ഇയാളെ പിന്നീട് കരാറിൽ നിന്നൊഴിവാക്കി.ആരോഗ്യവകുപ്പ് അനുവദിച്ച 8 ലക്ഷം രൂപ കൂടി ചേർത്തു 30 ലക്ഷത്തിന്റെ പുതിയ പദ്ധതിക്കു രൂപം നൽകിയിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.രാജേന്ദ്രൻ പറഞ്ഞു. 2 മാസത്തിനകം നിർമാണം തുടങ്ങാനാണു പരിപാടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]