
കരുവഞ്ചാൽ ∙ സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധം. ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കു പിന്തുണ പ്രഖ്യാപിച്ച് കത്തോലിക്കാ കോൺഗ്രസ് വായാട്ടുപറമ്പ് ഫൊറോന കമ്മിറ്റി നടത്തിയ പ്രതിഷേധറാലിയും സംഗമവും തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കോടതിയിൽ നിലനിൽക്കാത്ത കേസിനാണ് എൻഐഎ അന്വേഷണം വേണമെന്നും കന്യാസ്ത്രീകൾ എൻഐഎ കോടതിയിൽ പോകണമെന്നും പറയുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മാർ പാംപ്ലാനി പറഞ്ഞു.
‘ഈ രാജ്യത്ത് നീതിക്കും സത്യത്തിനും മനുഷ്യത്വത്തിനും ഭരണഘടനയ്ക്കും മൂല്യമുണ്ടോ? വിലയുണ്ടോ? രാജ്യത്തിന്റെ മതസൗഹാർദം അപകടത്തിലാക്കുന്ന നിലപാടുകൾ അവസാനിപ്പിക്കണം.
പീഡനങ്ങളിലും ഭീഷണികളിലും കരുത്താർജിക്കുന്ന വിശ്വാസമാണു ഞങ്ങളുടേത്. അതൊരിക്കലും അടിയറവുവയ്ക്കില്ല.
അന്യായങ്ങളെ കേരളത്തിൽ മാത്രമല്ല, ആഗോളതലത്തിലും ചോദ്യം ചെയ്യും’. മാർ പാംപ്ലാനി പറഞ്ഞു.
ഫൊറോന വികാരി ഫാ.
തോമസ് തെങ്ങുംപള്ളിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്കാ കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുതുപ്പള്ളിൽ, നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ, കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ് വെളിയത്ത്, ഫൊറോന പ്രസിഡന്റ് ജെയ്സൻ അട്ടാറിമാക്കൽ, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് ജയിംസ് പുത്തൻപുര എന്നിവർ പ്രസംഗിച്ചു.
കെഎൽസിഎ പ്രതിഷേധിച്ചു
കണ്ണൂർ ∙ കന്യാസ്ത്രീകളെ ജയിലിലടച്ചു പീഡിപ്പിക്കുന്ന ഛത്തീസ്ഗഡ് സർക്കാരിന്റെ നടപടിയിൽ കണ്ണൂർ രൂപത കെഎൽസിഎ യോഗം പ്രതിഷേധിച്ചു.
ജാമ്യാപേക്ഷ എൻഐഎ കോടതിക്ക് വിട്ടത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. യോഗത്തിൽ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു.
കെഎൽസിഎ കണ്ണൂർ രൂപത ഡയറക്ടർ ഫാ.ആൻസിൽ പീറ്റർ, മുൻ ഡയറക്ടർ ഫാ.മാർട്ടിൻ രായപ്പൻ, കെഎൽസിഎ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, കെ.എച്ച്.ജോൺ, ഫ്രാൻസിസ് അലക്സ്, കെ.ക്രിസ്റ്റഫർ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]