
സ്വന്തം ലേഖകൻ
തിരക്കുപിടിച്ചുള്ള ജീവിതത്തിനിടയില്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കുക, ശരിയായ സമയത്ത് കഴിക്കുകയെന്നതൊക്കെ ആഗോഗ്യത്തിന്
ഗുണ ദോഷങ്ങൾ നല്‍കുമെന്നത് നാം അറിയുന്നില്ല. പ്രധാനമായും ഉച്ചഭക്ഷണം ഒഴിവാക്കാനേ പാടില്ലായെന്നാണ് ഫറയുന്നത് .
ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയം?
രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയിലാണ് ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത് പലര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരിക്കും. ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് ഉദരസംബന്ധമായ പല അസ്വസ്ഥതകള്‍ക്കും കാരണമാകാറുണ്ട്. ഇത് ഒഴിവാക്കാന്‍ ചില വഴികളുണ്ട്.
ഉച്ചഭക്ഷണം കഴിക്കുന്നത് താമസിക്കാറുണ്ടോ? എന്ത് ചെയ്യണം?
വെള്ളം മറക്കണ്ട – ശരീരത്തില്‍ ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇടയ്ക്കിടെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സ്വാഭാവികമായി നടക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് അസിഡിറ്റി അടക്കമുള്ള ബുദ്ധിമുട്ടുകളെ ഒഴിവാക്കാന്‍ സഹായിക്കും.
പഴങ്ങള്‍ ഇടഭക്ഷണമാക്കാം – ആപ്പിള്‍, പഴം, സപ്പോട്ട, പപ്പായ അങ്ങനെ ഏതെങ്കിലും ഒരു പഴം 11മണിക്കും ഒരു മണിക്കും ഇടയിലായി കഴിക്കുന്നത് നല്ലതാണ്. ഇനി ഇവയൊന്നും കഴിക്കാന്‍ സാഹചര്യമില്ലെങ്കില്‍ ഈന്തപ്പഴം ആകാം. ധാരാളം നാരുകള്‍ അടങ്ങിയ പഴം കഴിക്കുമ്പോള്‍ വിശപ്പ് കുറയ്ക്കാനും വയറ് കാലിയാകുന്ന അവസ്ഥ ഒഴിവാക്കാനും കഴിയും. അനാരോഗ്യകരമായ ഭക്ഷണശീലം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകളെ തടയാന്‍ ഇത് മികച്ച മാര്‍ഗ്ഗമാണ്.
ഊണ് കഴിഞ്ഞ് നെയ്യും ശര്‍ക്കരയും – നെയ്, ശര്‍ക്കര എന്നിവ വൈകിയുള്ള ആഹാരശീലം കൊണ്ടുണ്ടാകുന്ന തലവേദന, അസിഡിറ്റി തുടങ്ങിയ ബുദ്ധിമുട്ടുകളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഊണ് കഴിഞ്ഞയുടന്‍ ഇത് കഴിക്കാന്‍ ശ്രദ്ധിക്കണം.
The post ഉച്ചഭക്ഷണത്തിനും സമയമുണ്ട് !! ആസ്വദിച്ച് തന്നെ കഴിക്കണം; ശരിയായ സമയം ഏത്? താമസിച്ചാണോ കഴിക്കുന്നത്; അറിയാം ഭക്ഷണരീതിയെക്കുറിച്ച് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]