ചേർപ്പ് ∙ തായംകുളങ്ങര മഹാത്മ മൈതാനിയിൽ പരസ്യമായി സംഘട്ടനത്തിലേർപ്പെട്ട വിദ്യാർഥികൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
ചൊവ്വാഴ്ച പകൽ നടന്ന ഏറ്റുമുട്ടലിൽ ചേനം തെക്കേമഠത്തിൽ സുഭാഷിന്റെ മകൻ ഷിമൽ(18), തിരുവുള്ളക്കാവ് ചുള്ളിക്കാട്ടിൽ സന്ദീപിന്റെ മകൻ വാസുദേവ്(19) എന്നിവർക്ക് പരുക്കേറ്റിരുന്നു. ഷിമൽ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും വാസുദേവ് കൂർക്കഞ്ചേരിയിലെ ആശുപത്രിയിലും ചികിത്സയിലാണ്. ഷിമലിനെ മർദിച്ച കേസിൽ ചേനം സ്വദേശി കാരണപറമ്പിൽ മുഹമ്മദ് ഇജാസ്(18), മുത്തുള്ളിയാൽ വെളിയത്ത് വീട്ടിൽ മഹീന്ദ്രനാഥ്(18), ചുള്ളിപ്പറമ്പിൽ ഷിനാസ്(19) എന്നിവരെയും വാസുദേവിനെ മർദിച്ചതിന് ചേനം മാത്താക്കര വീട്ടിൽ മുഹമ്മദ് ഇർഫാൻ(19), കരുവന്നൂർ ചെറിയപാലം പുത്തൻതോപ്പിൽ വീട്ടിൽ ബിജൻ(19), ചേനം പണിക്കശേരി വീട്ടിൽ സാരംഗ്(18) എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്.
ഇവരെ കോടതിയിൽ ഹാജരാക്കി. ഇരു കേസുകളിലായി ഉൾപ്പെട്ട
18 വയസ്സിൽ താഴെയുള്ള 3 പേരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും. ഇവരെല്ലാം പ്ലസ്ടു കഴിഞ്ഞവരും പരസ്പരം അറിയുന്നവരുമാണ്.
കേസിൽ ഉൾപ്പെട്ട ഒരാൾ മറ്റൊരാളെ അസഭ്യം വിളിച്ചതിനെത്തുടർന്ന് നേരത്തെ വഴക്കുണ്ടായിരുന്നു.
ഇതു പറഞ്ഞുതീർക്കാൻ വേണ്ടിയാണ് ഇവർ മഹാത്മാ മൈതാനിയിൽ എത്തിയത്. ഇതിനിടെയുണ്ടായ വാക്കുതർക്കം സംഘട്ടനത്തിലും അറസ്റ്റിലും കലാശിക്കുകയായിരുന്നു.
സംഘട്ടനം ശ്രദ്ധയിൽപ്പെട്ട ഓട്ടോ ടാക്സി ഡ്രൈവർമാരും നാട്ടുകാരും ഇടപെട്ട് പൊലീസിൽ അറിയിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]