
മുംബൈ ∙ മാലെഗാവ് സ്ഫോടനക്കേസിൽ ഏഴു പ്രതികളെയും പ്രത്യേക എൻഐഎ കോടതി വെറുതെവിട്ടു. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.
സ്ഫോടനവുമായി പ്രതികളെ ബന്ധിപ്പിക്കാനുള്ള തെളിവുകൾ ഹാജരാക്കാനായില്ലെന്നും കോടതി പറഞ്ഞു. യുഎപിഎ കുറ്റവും തെളിയിക്കാനായില്ല.
, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ കേസിൽ പ്രതികളാണ്.
നാസിക്കിന് അടുത്ത് മാലെഗാവിൽ 2008 സെപ്റ്റംബർ 29നുണ്ടായ സ്ഫോടനത്തിൽ ആറു പേരാണു മരിച്ചത്. നൂറിലേറെപ്പേർക്കു പരുക്കേറ്റു.
തിരക്കേറിയ മാർക്കറ്റിനടുത്ത് ബൈക്കിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്.
വർഗീയ സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങൾ ഏറെയുള്ള മാലെഗാവിൽ റമസാൻ മാസത്തിൽ സ്ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നാണ് എൻഐഎ കണ്ടെത്തിയത്. എടിഎസ് (ഭീകര വിരുദ്ധ സേന) അന്വേഷിച്ച കേസ് 2011ലാണ് എൻഐഎ ഏറ്റെടുത്തത്.
323 സാക്ഷികളിൽ 37 പേർ കൂറുമാറിയിരുന്നു. സ്ഫോടനം നടന്ന് 17 വർഷത്തിനു ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]