
കൊടുങ്ങല്ലൂർ ∙ ‘‘ഉമ്മാ ഞാൻ രണ്ടാമത് ഗർഭിണി ആണ്. നൗഫൽ എന്റെ വയറ്റിൽ കുറേ ചവിട്ടി, കുറേ ഉപദ്രവിച്ചു.
ഇവിടുത്തെ ഉമ്മയും ഉപദ്രവിക്കുന്നു. ഞാൻ മരിക്കുകയാണ്.
അല്ലെങ്കിൽ ഇവർ കൊല്ലും. എന്റെ കൈ നൗഫൽ പൊട്ടിച്ചു.’’ഫസീല ഉമ്മയ്ക്കയച്ച അയച്ച വാട്സാപ് സന്ദേശമാണിത്.
ഒന്നേമുക്കാൽ വർഷം മുൻപായിരുന്നു നൗഫലിന്റെയും ഫസീലയുടെയും വിവാഹം. പത്തു മാസം പ്രായമായ മകനുണ്ട്.
രണ്ടാമതു ഗർഭിണിയാണെന്നറിഞ്ഞതോടെയാണ് മർദനം തുടങ്ങിയത്. മകൾ രണ്ടാമത് ഗർഭിണിയായ വിവരം ഫസീലയുടെ വാട്സാപ് മെസേജിലൂടെയാണ് മാതാപിതാക്കൾ അറിയുന്നത്.
ഭർതൃവീട്ടുകാർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബം ഉയർത്തുന്നത്. ‘‘ഞങ്ങൾ അവൾക്കു 16 പവൻ പൊന്നു നൽകി’’.
ദേശീയപാതയോരത്തു തട്ടുകട
നടത്തി ഉപജീവമാർഗം കണ്ടെത്തുന്ന പിതാവ് റഷീദിന്റെ വാക്കുകളാണിത്. മകൾ മരിച്ചതായി ആദ്യം അറിയിച്ചില്ല.
ആദ്യം തലകറങ്ങി വീണു എന്നാണ് അറിയിച്ചത്. എത്തിയപ്പോൾ കണ്ടത് പൊന്നുമോളുടെ ചലനമറ്റ മൃതദേഹം.ഭർത്താവ് നൗഫൽ കാർഡ്ബോർഡ് കമ്പനിയിൽ കരാർ ജീവനക്കാരനാണ്.
വിവാഹം കഴിഞ്ഞതു മുതൽ സ്ത്രീധനത്തുകയുടെയും സ്വർണത്തിന്റെയും പേരിൽ മകളെ പീഡിപ്പിക്കാറുണ്ടായിരുന്നു. ‘എന്റെ മകന് ഇതിലും കൂടുതൽ തുക ലഭിക്കും.
പൊന്നും ലഭിക്കും. നീ എന്തിനാടീ ഇവിടെ കയറി വന്നത്’ എന്നു ചോദിച്ചു നൗഫലിന്റെ മാതാവ് റംലയും പതിവായി ഭീഷണിപ്പെടുത്തുമായിരുന്നുവെന്നു ഫസീലയുടെ മാതാപിതാക്കൾ പറഞ്ഞു.
ഗർഭിണി തൂങ്ങിമരിച്ച നിലയിൽ: ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
ഇരിങ്ങാലക്കുട
∙ ഗാർഹിക പീഡനത്തെത്തുടർന്നു ഗർഭിണി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ പതിയാശേരി സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ റഷീദിന്റെയും സെക്കീനയുടെയും മകളായ ഫസീല (23) മരിച്ച കേസിലാണ് കരൂപ്പടന്ന കാരുമാത്ര നെടുങ്ങാണത്തുകുന്ന് സ്വദേശി വലിയകത്ത് വീട്ടിൽ നൗഫൽ (30), മാതാവ് റംല (58) എന്നിവരെ അറസ്റ്റ് ചെയ്തത്.
29ന് രാവിലെ എട്ടോടെയാണ് ഫസീലയെ നൗഫലിന്റെ നെടുങ്ങാണത്തുകുന്നിലുള്ള വീടിന്റെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
രണ്ടു മാസം ഗർഭിണിയായിരുന്നു. നാളുകളായി ഫസീലയെ നൗഫൽ ദേഹോപദ്രവം ഏൽപ്പിച്ചുവരികയായിരുന്നെന്നു പൊലീസ് കണ്ടെത്തി.
മരിക്കുന്നതിന്റെ തലേദിവസം രാത്രി ഫസീലയുടെ വയറ്റിൽ നൗഫൽ ചവിട്ടുകയും റംല മർദിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിലാണു ഫസീല ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]