
വെണ്ണിക്കുളം ∙ വലിയതോട്ടിലെ വെട്ടിക്കലിൽ പാലം നിർമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും സമീപനപാത നവീകരിച്ചില്ല. 2023 ജൂൺ 26ന് പണികൾ പൂർത്തിയായെങ്കിലും പാലത്തിന്റെ ഇരുവശങ്ങളിലും നാളിതുവരെയായി ടാറിങ്ങോ, കോൺക്രീറ്റോ ചെയ്യാൻ കഴിഞ്ഞിട്ടില്ല.
കുഴികളിൽ ചെളിവെള്ളം നിറഞ്ഞിരുന്നതിനാൽ ക്വാറി മക്ക് നിരത്തിയിട്ടുണ്ട്. ഒട്ടേറെ വീട്ടുകാർക്ക് പ്രയോജനകരമാകുന്ന പാലമാണിത്.
കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലെ തീയറ്റർപടിയെയും വെണ്ണിക്കുളം–ഇരവിപേരൂർ റോഡിലെ പഴയ പോസ്റ്റ് ഓഫിസ്പടിയുമായി ബന്ധിപ്പിക്കുന്ന പാതയിലാണ് വെട്ടിക്കൽ പാലം.
മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക ഗവ. പോളിടെക്നിക് കോളജിന് സമീപത്തായുള്ള പാലം 45.6 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചത്.
എംഎൽഎയുടെ ആസ്തിവികസന പദ്ധതി 2020–2021ൽ നിന്നു തുക അനുവദിച്ചാണ് പ്രവൃത്തികൾ നടത്തിയത്. നേരത്തെ വെട്ടിക്കലിൽ വീതികുറഞ്ഞ നടപ്പാലം ഉണ്ടായിരുന്നുവെങ്കിലും ഇരുചക്ര വാഹനങ്ങൾക്ക് കഷ്ടിച്ചു മാത്രമേ കടന്നുപോകാൻ കഴിഞ്ഞിരുന്നുള്ളൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]