
സ്വന്തം ലേഖകൻ
ആതിഥേയരായ ജപ്പാനെ രണ്ടാം സെമിയിൽ എതിരില്ലാത്ത അഞ്ചു ഗോളിന് തരിപ്പണമാക്കി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ് ഫൈനലിൽ കടന്നു. ഫൈനലിൽ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളികൾ.
കരുത്തരായ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ ആറു ഗോളിന് വീഴ്ത്തിയാണ് മലേഷ്യ ആദ്യമായി ഫൈനലിനെത്തുന്നത്. അക്ഷദീപ് സിങ്, ഹർമൻപ്രീത് സിങ്, മൻദീപ് സിങ്, സുമിത്ത്, കാർത്തി സെൽവം എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. റൗണ്ട് റോബിൻ ലീഗിൽ അപരാജിത കുതിപ്പോടെ 13 പോയന്റ് നേടി ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ അന്തിമ നാലിലെത്തിയത്.
ജപ്പാനാവട്ടെ നാലാം സ്ഥാനക്കാരായി കടന്നുകൂടുകയായിരുന്നു. ടൂർണമെന്റിൽ ഇതുവരെ 25 ഗോൾ നേടിയ ഇന്ത്യ അഞ്ചെണ്ണം മാത്രമാണ് വഴങ്ങിയത്. നേരത്തെ ഗ്രൂപ്പ് പോരിൽ ജപ്പാനെതിരെ 1-1 സമനില വഴങ്ങിയിരുന്നു. എന്നാൽ, സെമിയിൽ ഇന്ത്യയുടെ മേധാവിത്വമായിരുന്നു. ടൂർണമെന്റിൽ ഇന്ത്യക്കു മുന്നിലൊഴിച്ചാൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് മലേഷ്യ ഫൈനലിലെത്തിയത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]