പുതുക്കാട് ∙ പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതു തടയാനെത്തിയ പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്ന കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂർ നായരങ്ങാടി നൊച്ചിയിൽ വീട്ടിൽ അമരീഷ് (24), വെണ്ടോർ സ്വദേശികളായ കാട്ല വീട്ടിൽ നിർമൽ (24), പാറക്ക വീട്ടിൽ സോവിൻ (24), കല്ലൂർ അന്തിക്കാട്ടിൽ വീട്ടിൽ വിഷ്ണു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഞെള്ളൂർ പാടത്ത് ലഹരി ഉപയോഗിച്ച് പൊതുജനങ്ങൾക്കും മറ്റും ശല്യം ഉണ്ടാക്കുന്നതിനായി വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എസ്ഐ വൈഷ്ണവ്, സിവിൽ പൊലീസ് ഓഫിസർമാരായ ഫൈസൽ, ബേസിൽ എന്നിവരുടെ ജോലി തടസ്സപ്പെടുത്തിയെന്നാണ് കേസ്. പ്രതികളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]