
കാലാവസ്ഥ
∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും പ്രതീക്ഷിക്കാം.
വൈദ്യുതി മുടക്കം
ഈരാറ്റുപേട്ട ∙ നരിമറ്റം, നരിമറ്റം ജംക്ഷൻ, കടപുഴ, മങ്കൊമ്പ്, മങ്കൊമ്പ് ചർച്ച്, ചൊവ്വൂർ, ചൊവ്വൂർ സ്കൂൾ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെയും താഴത്ത് നടയ്ക്കൽ വിഐപി കോളനി, മിനി ഒന്ന്, മിനി 2, മുണ്ടക്കപ്പറമ്പ്, ശാസ്താംകുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ മാച്ച് ഫാക്ടറി, തോണിപ്പാറ, അപ്പച്ചിപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.
∙പാമ്പാടി ∙ കെജി കോളജ്, കടവുംഭാഗം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 7 വരെ വൈദ്യുതി മുടങ്ങും.
സ്പോട്ട് അഡ്മിഷൻ
കോട്ടയം ∙ 2025-26 അധ്യയന വർഷത്തിലെ പോളിടെക്നിക് പ്രവേശനത്തിന് കടുത്തുരുത്തി പോളിടെക്നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് കോളജിൽ സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 10നു മുൻപായി റജിസ്റ്റർ ചെയ്യണം.
പുതിയ അപേക്ഷകർക്കു 9നു കോളജിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് മുഖേന ഫീസ് അടച്ച് അപേക്ഷ നൽകാം. രേഖകൾ സഹിതം രക്ഷിതാവിനൊപ്പം എത്തണം.
മറ്റു പോളിടെക്നിക് കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ അഡ്മിഷൻ സ്ലിപ്, പിടിഎ ഫണ്ട് എന്നിവ കൊണ്ടുവരണം. ഫോൺ: 98954 98038.
ഐടിഐ പ്രവേശനം
കോട്ടയം ∙ ഏറ്റുമാനൂർ ഗവ.
ഐടിഐയിൽ പ്രവേശനത്തിന് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുള്ള സീറ്റിൽ ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് സ്ഥാപനത്തിൽ നേരിട്ടെത്തി അപേക്ഷ നൽകാം. താൽപര്യമുള്ളവർ 2നു മുൻപായി അപേക്ഷിക്കണം.
ഫോൺ: 94968 00788.
ഓവർസീയർ ഒഴിവ്
കോട്ടയം ∙ തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിൽ നിലവിലുള്ള ഓവർസീയർ ഗ്രേഡ് 3 തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. വോക് ഇൻ ഇന്റർവ്യൂ ഇന്നു 10.30നു നടത്തും.
സിവിൽ എൻജിനീയറിങ് ഡിപ്ലോമ / ബിരുദം യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സഹിതം എത്തണം. ഫോൺ: 0481 2382266.
ട്രേഡ്സ്മാൻ
കോട്ടയം ∙ നാട്ടകം ഗവ.
പോളിടെക്നിക് കോളജിൽ ട്രേഡ്സ്മാൻ (ടർണിങ്) താൽക്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട
ട്രേഡിൽ ടിഎച്ച്എസ്എൽസി, കെജിസിഇ, ഐടിഐ എന്നിവയിൽ ഏതെങ്കിലുമൊന്നാണ് യോഗ്യത. അഭിമുഖം നാളെ ഒന്നിന്.
അസി.
പ്രഫസർ
∙മാത്തമാറ്റിക്സ്, ഇംഗ്ലിഷ് വിഷയങ്ങളിൽ അസി. പ്രഫസർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
അതത് വിഷയത്തിൽ ഒന്നാംക്ലാസ് മാസ്റ്റർ ബിരുദമാണ് യോഗ്യത. നെറ്റ് അഭികാമ്യം.
അഭിമുഖം നാളെ രാവിലെ 11ന്. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ അസി.
പ്രഫസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തും. അതത് വിഷയത്തിൽ ഒന്നാംക്ലാസ് മാസ്റ്റർ ബിരുദമാണ് യോഗ്യത.
നെറ്റ് അഭികാമ്യം. അഭിമുഖം ഇന്നു രാവിലെ 11ന്.
ഫോൺ: 04812 361884.
ഗെസ്റ്റ് ലക്ചറർ
കോട്ടയം ∙ വെണ്ണിക്കുളം സർക്കാർ പോളിടെക്നിക് കോളജിൽ ഓട്ടമൊബീൽ എൻജിനീയറിങ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചറർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട
വിഷയത്തിൽ ഒന്നാം ക്ലാസോടെയുള്ള ബിരുദമാണ് യോഗ്യത. ഇന്നു 10നു നടക്കുന്ന അഭിമുഖത്തിന് സർട്ടിഫിക്കറ്റുകളുമായി എത്തണം.
ഫോൺ: 0469 2650228.
ആയുർവേദ തെറപ്പിസ്റ്റ്
കോട്ടയം ∙ ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ ആയുർവേദ തെറപ്പിസ്റ്റിനെ (പുരുഷൻ) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 15 വരെ അപേക്ഷിക്കാം.
ഫോൺ: 0481 2991918.
അസി. പ്രഫസർ
കോട്ടയം ∙ പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളിലേക്കു താൽക്കാലികാടിസ്ഥാനത്തിൽ അസി.
പ്രഫസർമാരെ നിയമിക്കുന്നു. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖ, സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 5നു 10ന് അതത് വിഭാഗങ്ങളിൽ എത്തണം. ഫോൺ: 0481 2506153, 0481 2507763.
ഡേറ്റ എൻട്രി ഓപ്പറേറ്റർ
കോട്ടയം∙ ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങൾക്കായി ഡേറ്റ എൻട്രി ഓപ്പറേറ്ററെ 4 മാസത്തേക്ക് കരാറടിസ്ഥാനത്തിൽ പ്ലാനിങ് ഓഫിസിൽ നിയമിക്കുന്നു. യോഗ്യത: സർക്കാർ / പിഎസ്സി നിഷ്കർഷിക്കുന്ന മലയാളം ടൈപ്പ് റൈറ്റിങ് (ലോവർ), ഇംഗ്ലിഷ് ടൈപ്പ് റൈറ്റിങ് (ഹയർ), കംപ്യൂട്ടർ വേഡ് പ്രോസസിങ്, ഗ്രാഫിക് ഡിസൈനിങ്, ലേഔട്ട്, പേജ് മേക്കർ, ഫോട്ടോഷോപ് എന്നിവയിൽ പ്രവൃത്തി പരിചയം.
ഉദ്യോഗാർഥികൾ 13നു രാവിലെ 11നു സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ പ്ലാനിങ് ഓഫിസിൽ എത്തണം. ഫോൺ: 0481 2561638.
അധ്യാപക ഒഴിവ്
അടുക്കം ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നാളെ10.30 ന് സ്കൂൾ ഓഫിസിൽ ഹാജരാകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]