
ദില്ലി: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ യുഡിഎഫ് എംപിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കാണും. 12 മണിക്ക് പാർലമെൻ്റിലാണ് കൂടിക്കാഴ്ച.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ അനുഭാവപൂർവമായ നിലപാട് എടുക്കാമെന്ന ഉറപ്പ് അമിത് ഷാ നൽകിയെന്നാണ് സൂചന. അതേ സമയം വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ട് പാർലമെൻ്റിൻ്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം നോട്ടീസ് നൽകും.
കഴിഞ്ഞ 3 ദിവസങ്ങളിൽ നൽകിയ നോട്ടീസുകൾ തള്ളിയിരുന്നു. ഇന്നലെ ലോക്സഭയിലെ ശൂന്യവേളയിൽ എംപിമാർ വിഷയം ഉന്നയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]