
കാഞ്ഞങ്ങാട് ∙ പെരുമഴ പെയ്യുമ്പോൾ ഭാഗ്യക്കുറി വകുപ്പ് ജീവനക്കാർ തങ്ങളുടെ നിർഭാഗ്യത്തെ പഴിക്കും. ചോർന്നൊലിക്കുന്ന കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ച ലോട്ടറികളും ഫയലുകളും നനയാതിരിക്കാൻ ഭാഗ്യം കൂടി തുണയ്ക്കണം.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാഞ്ഞങ്ങാട് സബ് ഓഫിസാണു ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ദിവസവും ആളുകളെ ‘ലക്ഷാധിപതികളാക്കി’ മാറ്റുന്ന ഓഫിസിനാണ് ഈ ദുർഗതി.കാഞ്ഞങ്ങാട് നഗരസഭയുടെ പുതിയകോട്ട
ചന്തയിലെ ഷോപ്പിങ് കോംപ്ലക്സിന്റെ ഒന്നാമത്തെ നിലയിലാണു ഭാഗ്യക്കുറി സബ് ഓഫിസ് പ്രവർത്തിക്കുന്നത്. 1994ൽ നിർമിച്ച കെട്ടിടത്തിന്റെ മേൽക്കൂരയിൽ പലയിടത്തും കോൺക്രീറ്റ് വിണ്ടുകീറിയ നിലയിലാണ്.
ഈ വിള്ളൽ വഴിയാണു വെള്ളം ഓഫിസിന് അകത്തെത്തുന്നത്.
കോൺക്രീറ്റ് ബീമിനിടയിൽ കൂടി ഒലിച്ചിറങ്ങുന്ന വെള്ളത്തെ പ്രതിരോധിക്കാൻ ഓഫിസിലെ ബക്കറ്റുകൾക്കും കഴിയാത്ത സ്ഥിതിയാണ്. വലിയ ചോർച്ചയുള്ള ഭാഗത്തു ബക്കറ്റ് വച്ചു ആശ്വാസം കണ്ടെത്തുകയാണു ജീവനക്കാർ.
മഴ ശക്തമായാൽ ഓഫിസ് വെള്ളത്താൽ നിറയും.പരിഹാരം തേടി ഓഫിസർ നഗരസഭയ്ക്കു കത്തുനൽകിയെങ്കിലും ചോർച്ച തടയാനുള്ള നടപടി ഇതുവരെയുണ്ടായില്ല. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിലേക്കു മാറാൻ അധികൃതർ ശ്രമിച്ചെങ്കിലും അനുയോജ്യമായ മുറി ലഭിക്കാത്തതിനാൽ പിന്മാറി.
നിലവിൽ ചോർച്ച തടയാനുള്ള നടപടി സ്വീകരിക്കണമെന്നാണു ജീവനക്കാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]