
കൽപറ്റ ∙ ഛത്തീസ്ഗഡിൽ 2 കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് കൽപറ്റ യൂണിറ്റിന്റെയും പാരിഷ് കൗൺസിലിന്റെയും വിവിധ ഭക്ത സംഘടനകളുടെയും നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കൽപറ്റ ഫൊറോന വികാരി ഫാ.
ജോണി പെരുമാട്ടിക്കുന്നിൽ
ധർണ ഉദ്ഘാടനം ചെയ്തു. സജി ഫിലിപ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ.
ജോബി മുക്കാട്ട്, മേഖല ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ, ഫാ.ജോസഫ് തേരകം, ഫാ.കിരൺ, ഫാ.അനീഷ്, സിസ്റ്റർ ആൻസിറ്റ, സിസ്റ്റർ സിസി ജോർജ്, സിബി ഒഴികെയിൽ, രാജൻ ബാബു, ഷിബിൻ കാഞ്ഞിരത്തിങ്കൽ, ഡിന്റോ ജോസ്, റാണി വർഗീസ്, ജോണി പാറ്റാനി, സി.ഐ.വർഗീസ് എന്നിവർ പ്രസംഗിച്ചു.
കൽപറ്റ ∙ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ രാജ്യദ്രോഹ കുറ്റം ചുമത്തി ജാമ്യം പോലും നിഷേധിച്ച് ജയിലിലടച്ചതിൽ സിപിഐ (എംഎൽ) റെഡ് സ്റ്റാർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പി.എം.ജോർജ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.വി.പ്രകാശ്, പി.ടി.പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ.ഷിബു, കെ.ജി.മനോഹരൻ, സി.ജെ.ജോൺസൺ, കെ.പ്രേംനാഥ് എന്നിവർ പ്രസംഗിച്ചു.
ചുണ്ടേൽ ∙ ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ചുണ്ടേൽ സെന്റ് ജൂഡ്സ് ഇടവകയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പ്രതിഷേധ ജ്വാലയും നടത്തി. വികാരി ഫാ.ജയ്മോൻ ആകാശാലയിൽ, സഹ വികാരി ഫാ. റോയ്സൺ ആന്റണി, പാരിഷ് കൗൺസിൽ സെക്രട്ടറി ജോസ് ഇൗനാശു, ജോയിന്റ് സെക്രട്ടറി റോബിൻസൺ ആന്റണി, സിസ്റ്റർ മേരി ലിസി, സിസ്റ്റർ ജോസ്ന തുടങ്ങിയവർ നേതൃത്വം നൽകി.
കൽപറ്റ ∙ ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചതിൽ പ്രതിഷേധിച്ചു യുഡിഎഫ് കൽപറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൽപറ്റ മുനിസിപ്പൽ ചെയർമാൻ എൻ.മുസ്തഫ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ പി.പി.ആലി, ടി.ജെ.ഐസക്, കേയംതൊടി മുജീബ്, ഗിരീഷ് കൽപറ്റ, എം.പി.നവാസ്, ഹർഷൽ കോന്നാടൻ, എസ്.മണി, സി.കെ.നാസർ, അലവി വടക്കേതിൽ, ഡിന്റോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ബത്തേരി∙ ഛത്തീസ്ഗഡിലെ കന്യാസ്ത്രീ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബത്തേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഡി.പി.രാജശേഖരൻ ഉദ്ഘാടനം ചെയ്തു.ബാബു പഴുപ്പത്തൂർ അധ്യക്ഷത വഹിച്ചു.ഉമ്മർ കുണ്ടാട്ടിൽ, എം.കെ.
ഇന്ദ്രജിത്ത്, സക്കരിയ മണ്ണിൽ, റിനു ജോൺ, നൗഫൽ കൈപ്പഞ്ചേരി, സി.എ. ഗോപി.
ജിജി അലക്സ്, സഫീർ പഴേരി, ടി.എൽ. സാബുഅസീസ് മാടാല, രാധ രവീന്ദ്രൻ, പ്രജിത രവി, ബിന്ദു സുധീർ ബാബു, സണ്ണി നെടുംകല്ലേൽ, ടി.ടി.
ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ദ്വാരക ∙ ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ചുമത്തി മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ദ്വാരക നാലാം മൈലിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. നിരപരാധികൾക്ക് എതിരായ ഇത്തരം അതിക്രമങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് യോഗം വിലയിരുത്തി. കന്യാസ്ത്രീകളെ നിരുപാധികം വിട്ടയയ്ക്കണമെന്നും അവർക്ക് എതിരായ വ്യാജക്കേസ് പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
ദ്വാരക ഫൊറോന വികാരി ഫാ.ബാബു മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.
കെസിവൈഎം രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. രൂപത മുൻ പ്രസിഡന്റ് സജിൻ ചാലിൽ മുഖ്യപ്രഭാഷണം നടത്തി.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെസിവൈഎംരൂപത സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂർ, എകെസിസി രൂപത വൈസ് പ്രസിഡന്റ് റെനിൻ കഴുതാടിയിൽ, സന്യസ്ത സമൂഹങ്ങളുടെ പ്രതിനിധിയായി സിസ്റ്റർ ജെസി പോൾ എന്നിവർ പ്രസംഗിച്ചു. കെസിവൈഎം രൂപത സെക്രട്ടേറിയറ്റ്, സിൻഡിക്കേറ്റ് അംഗങ്ങൾ,
കെസിവൈഎം, ചെറുപുഷ്പ മിഷൻലീഗ്, എകെസിസി, മാതൃവേദി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, സന്യസ്തർ, അൽമായ പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.മാനന്തവാടി ∙ ഛത്തീസ്ഗഡിൽ മലയാളികളായ 2 സന്യാസിനിമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്തത് ഭാരതത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്ന സംഭവമാണെന്ന് കെസിവൈഎം ആലാറ്റിൽ യൂണിറ്റ് കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ മത മൈത്രിയെ തകർക്കുന്നതിലൂടെ വർഗീയ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള ചില നിക്ഷിപ്ത താൽപര്യക്കാരുടെ ശ്രമങ്ങളാണ് ഇവ എന്നത് വ്യക്തമാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെ നയിക്കാൻ നിയുക്തരായ അധികാരികളിൽ നിന്നും നിഷ്പക്ഷവും സത്യസന്ധവും ആത്മാർഥവുമായ സമീപനം ഉണ്ടാകണമെന്ന് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ യൂണിറ്റ് ഡയറക്ടർ ഫാ.
സിജു പുത്തൻപുരയിൽ ഭാരവാഹികളായ സിസ്റ്റർ ജെസ്ന, നിഖിൽ വടക്കേക്കര, ലിന്റോ പടിഞ്ഞാറേൽ, അഷ്ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ, അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, ജെറിൻ പേപ്പതിയിൽ, ആൽബിൻ നെല്ലിക്കുന്നേൽ, സായൂജ് കളപുരയിൽ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]